'സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഈ ഉത്പന്നങ്ങള്‍ ഡിസ്‌പ്ലേ ചെയ്യരുത്'; അബുദാബിയില്‍ മുന്നറിയിപ്പ്

ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് പ്ലാറ്റ്ഫോമുകള്‍ക്കും ഈ നയം ബാധകമാണ്
'Do not display these items in supermarkets'; Abu Dhabi warns
AI ImageGoogle gemini
Edited By:
Updated on
1 min read

അബുദാബി: അബുദാബിയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അനാരോഗ്യകരമായ ഭക്ഷ്യവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തും. ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് പ്ലാറ്റ്ഫോമുകള്‍ക്കും ഈ നയം ബാധകമാണ്. 2027 ജനുവരി 1 മുതലാണ് നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നത്.

ജങ്ക് ഫുഡ്, പാനീയങ്ങള്‍ എന്നിവ സൂപ്പര്‍മാര്‍ക്കറ്റുകളിലെ പ്രവേശന കവാടങ്ങള്‍, ചെക്ക്ഔട്ട് കൗണ്ടറുകള്‍, എന്‍ഡ് ഓഫ് ദി സെയില്‍ ഡിസ്‌പ്ലേകള്‍ എന്നിവയില്‍ നിന്ന് ഇത്തരം ഉത്പന്നങ്ങള്‍ മാറ്റേണ്ടിവരും. ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന സ്ഥലങ്ങളില്‍ നിന്ന് ആരോഗ്യത്തിന് ദോഷകരമായ വസ്തുക്കള്‍ ഉപഭോക്താക്കളെ പ്രലോഭിപ്പിക്കുന്ന വിധം പ്രദര്‍ശിപ്പിച്ച് ഇവ വിറ്റഴിക്കുന്നത് ഒഴിവാക്കാനാണ് നടപടി.

'Do not display these items in supermarkets'; Abu Dhabi warns
50 ലക്ഷത്തോട് അടുത്ത് ദുബൈയിലെ ജനസംഖ്യ; കൂടുതലും ചെറുപ്പക്കാര്‍

അബുദാബി രജിസ്‌ട്രേഷന്‍ അതോറിറ്റി, അബൂദബി സാമ്പത്തിക വികസന വകുപ്പിന്റെ ഹെല്‍ത്തി ലിവിങ് വിഭാഗം, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷ വകുപ്പ് തുടങ്ങിയ ചേര്‍ന്നാണ് പുതിയ നയം നടപ്പാക്കുന്നത്. ഉയര്‍ന്നതോതില്‍ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര തുടങ്ങിയ അടിങ്ങിയ ആരോഗ്യത്തിന് ദോഷകരമായ ഭക്ഷണ, പാനീയ ഉല്‍പന്നങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 4000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ അവരുടെ കാഷ് കൗണ്ടറിന് അടുത്തോ, പ്രവേശന കവാടത്തിലോ ഇത്തരം ഭക്ഷ്യവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കരുത്.

ഓണ്‍ലൈന്‍ പേജുകളില്‍ പോപ് പരസ്യമായോ, ഹോം പേജിലോ, ചെക്ക് ഔട്ട് പേജിലോ ഇത്തരം ഭക്ഷ്യോല്‍പന്നങ്ങള്‍ വില്‍പന പ്രോല്‍സാഹിപ്പിക്കുന്ന വിധം പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. അബുദാബി പൊതുജനാരോഗ്യ കേന്ദ്രം ആരോഗ്യത്തിന് ഹാനികരമെന്ന് കണക്കാക്കുന്ന ഭക്ഷ്യവസ്തുക്കളും ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കരുത്. ആരോഗ്യകരമായ ഭക്ഷണം പ്രോല്‍സാഹിപ്പിക്കാനും മറ്റുള്ള നിരുത്സാഹപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് നടപടി.

'Do not display these items in supermarkets'; Abu Dhabi warns
പൊതുനിരത്തുകളില്‍ ഇനി ആ ശീലം വേണ്ട; ഒമാനില്‍ മുന്നറിയിപ്പ്
'Do not display these items in supermarkets'; Abu Dhabi warns
അപൂര്‍വ ഭാഗ്യവാന്‍! ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പില്‍ രണ്ടാം തവണയും ഭാഗ്യം, ജീവിതത്തിലെ മൂന്നാമത്തെ 'ബംപര്‍'
Summary

'Do not display these items in supermarkets'; Abu Dhabi warns

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com