50 ലക്ഷത്തോട് അടുത്ത് ദുബൈയിലെ ജനസംഖ്യ; കൂടുതലും ചെറുപ്പക്കാര്‍

Over 161,000 new residents in Dubai in 2026 as population hits 4.74 million
Dubai
Edited By:
Updated on
1 min read

ദുബൈ: 47 ലക്ഷം കടന്ന് ദുബൈയിലെ ജനസംഖ്യ. ദുബൈ പോപ്പുലേഷന്‍ ക്ലോക്ക് പ്രകാരം ജൂലൈ 30 ന് ഉച്ചയ്ക്ക് 1.45 ന് ജനസംഖ്യ 4,741,335 ലെത്തി. 2026 ന്റെ തുടക്കം മുതല്‍ ദുബൈയില്‍ 1,61,000 ല്‍ അധികം താമസക്കാര്‍ പുതുതായി എത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

2025 അവസാനത്തോടെ രേഖപ്പെടുത്തിയ 4.58 ദശലക്ഷം ജനസംഖ്യയേക്കാള്‍ 161,335 കൂടുതലാണിത്. ഈ കണക്കുകള്‍ ദുബൈയിലെ സാധാരണ താമസ ജനസംഖ്യയെ പ്രതിനിധീകരിക്കുന്നു, കുറഞ്ഞത് ആറ് മാസമെങ്കിലും എമിറേറ്റില്‍ താമസിക്കുന്നവരോ അതേ കാലയളവില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരോ ആണ് ഇവര്‍.

2025 ല്‍ ദുബൈയിലെ ജനസംഖ്യയില്‍ നല്ലൊരു ശതമാനവും 30 നും 34 നും ഇടയില്‍ പ്രായമുള്ളവരാണ്, ഇത് ജനസംഖ്യയുടെ 15.45 ശതമാനം വരും. പീക്ക് സമയങ്ങളില്‍ ദുബൈയില്‍ ജനസംഖ്യ വര്‍ധിക്കും ഇത് ജോലി ചെയ്യാന്‍ എത്തുന്ന ആളുകളുടെ ശരാശരി 63 ലക്ഷത്തിലെത്തുകയും ചെയ്യുന്നു. ഇതില്‍ താമസക്കാരുടെയും എമിറേറ്റില്‍ താല്‍ക്കാലികമായി താമസിക്കുന്ന 18 ലക്ഷം കൂടി ചേര്‍ന്നതാണിത്.

ജനസംഖ്യയുടെ ഭൂരിഭാഗവും ജോലിക്കോ ടൂറിസത്തിനോ വേണ്ടി ദുബൈയില്‍ എത്തുന്നവരാണ്. വിദ്യാര്‍ഥികളും കച്ചവടക്കാരും മറ്റ് ഹ്രസ്വകാല സന്ദര്‍ശകരും ഈ കണക്കില്‍ ഉള്‍പ്പെടുന്നു. ദുബൈയില്‍ ജോലി ചെയ്യുന്നവരുടെ ജനസംഖ്യ ദുബൈയിലെ താമസക്കാരുടെ ജനസംഖ്യയുടെ ഏകദേശം 40 ശതമാനത്തിന് തുല്യമാണെന്നും കണക്കുകള്‍ പറയുന്നു.

Over 161,000 new residents in Dubai in 2026 as population hits 4.74 million
പൊതുനിരത്തുകളില്‍ ഇനി ആ ശീലം വേണ്ട; ഒമാനില്‍ മുന്നറിയിപ്പ്
Over 161,000 new residents in Dubai in 2026 as population hits 4.74 million
കുവൈത്തില്‍ ചൈനീസ് കമ്പനി കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം; തൊഴിലാളി കൊല്ലപ്പെട്ടു
Over 161,000 new residents in Dubai in 2026 as population hits 4.74 million
അപൂര്‍വ ഭാഗ്യവാന്‍! ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പില്‍ രണ്ടാം തവണയും ഭാഗ്യം, ജീവിതത്തിലെ മൂന്നാമത്തെ 'ബംപര്‍'
Summary

Over 161,000 new residents in Dubai in 2026 as population hits 4.74 million

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com