കുവൈത്തില്‍ ചൈനീസ് കമ്പനി കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം; തൊഴിലാളി കൊല്ലപ്പെട്ടു

സംഭവത്തിന് പിന്നാലെ ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
Kuwait PACI
Kuwait
Edited By:
Updated on
1 min read

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൈനീസ് കമ്പനിയുടെ കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. കുവൈത്തിന്റെ വടക്ക് ഭാഗത്തുള്ള കെട്ടിടത്തിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്നും പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.

രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെടുകയും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍ ഉതൈബിയാണ് ഇക്കാര്യം അറിയിച്ചത്.

സംഭവത്തിന് പിന്നാലെ ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും സായുധ സേന അറിയിച്ചു.

Kuwait PACI
കടുത്ത ചൂടില്‍ ആശ്വാസമായി മഴയെത്തും; യുഎഇയില്‍ തിങ്കളാഴ്ച വരെ മഴ, മുന്നറിയിപ്പ്
Kuwait PACI
അപൂര്‍വ ഭാഗ്യവാന്‍! ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പില്‍ രണ്ടാം തവണയും ഭാഗ്യം, ജീവിതത്തിലെ മൂന്നാമത്തെ 'ബംപര്‍'
Kuwait PACI
ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കണോ?; ടിക്കറ്റുകള്‍ യുപിഐ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാം
Summary

Worker killed in Kuwait after Iranian attack on Chinese company building

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com