ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കണോ?; ടിക്കറ്റുകള്‍ യുപിഐ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാം

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനായി യുപിഐ സൗകര്യം ഉറപ്പാക്കുന്ന യുഎഇയിലെ ആദ്യ വിനോദസഞ്ചാര കേന്ദ്രമായി ബുര്‍ജ് ഖലീഫ മാറി
Indian tourists to Dubai can now use UPI to book Burj Khalifa tickets online
ബുര്‍ജ് ഖലീഫഎഎന്‍ഐ
Edited By:
Updated on
1 min read

യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ദുബൈയിലെ പ്രശസ്തമായ ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുകള്‍ ഇനിമുതല്‍ യുപിഐ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാം. എന്‍പിസിഐ ഇന്റര്‍നാഷനല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ് (എന്‍ഐപിഎല്‍), നിയോപേ, ഇമാര്‍ എന്റര്‍ടൈന്‍മെന്റ് എന്നിവര്‍ തമ്മിലുള്ള സഹകരണത്തിലൂടെയാണ് ഈ സൗകര്യം ലഭ്യമാകുക.

ഇതോടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനായി യുപിഐ സൗകര്യം ഉറപ്പാക്കുന്ന യുഎഇയിലെ ആദ്യ വിനോദസഞ്ചാര കേന്ദ്രമായി ബുര്‍ജ് ഖലീഫ മാറി. ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് യുഎഇയിലേക്ക് പോകുന്നതിന് മുമ്പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം.

2022 മുതല്‍ യുഎഇയിലുടനീളമുള്ള നിരവധി സ്റ്റോറുകളില്‍ ക്യുആര്‍ കോഡുകള്‍ വഴി യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് സാധിക്കുമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഓണ്‍ലൈന്‍ ബുക്കിങ് മേഖലയിലേക്കും സേവനം വ്യാപിപ്പിക്കുന്നത്. വിദേശയാത്രകളില്‍ ലളിതവും സുരക്ഷിതവുമായ പണമിടപാടുകള്‍ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകുമെന്ന് എന്‍പിസിഐ രാജ്യാന്തര വിഭാഗം സിഇഒ റിതേഷ് ശുക്ല അറിയിച്ചു.

2020 ല്‍ സ്ഥാപിതമായ എന്‍ഐപിഎല്‍, ഇന്ത്യയ്ക്ക് പുറത്ത് ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ), കാര്‍ഡ് സ്‌കീം (റുപേ) പോലുള്ള തത്സമയ പേയ്മെന്റ് സംവിധാനങ്ങള്‍ നടപ്പാക്കിവരുന്നു. പുതിയ നീക്കം ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള ഡിജിറ്റല്‍ പേയ്മെന്റ് ശക്തിപ്പെടുത്തും. ഇന്ത്യന്‍ വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം യുഎഇയിലെ പ്രമുഖ കേന്ദ്രങ്ങളിലൊന്നായ ബുര്‍ജ് ഖലീഫയില്‍ ഈ സൗകര്യം ലഭിക്കുന്നത് ആഗോളതലത്തില്‍ തന്നെ പുതിയൊരു മാറ്റത്തിന്റെ തുടക്കമാണെന്ന് നിയോപേ സിഇഒ വിഭോര്‍ മുന്‍ധാധ വ്യക്തമാക്കി.

Indian tourists to Dubai can now use UPI to book Burj Khalifa tickets online
മണിക്കൂറില്‍ 90 ഉല്‍ക്കകള്‍ ആകാശത്ത് മിന്നിമറയും; പര്‍സീഡ് ഉല്‍ക്കാവര്‍ഷം കാണാന്‍ അവസരം
Indian tourists to Dubai can now use UPI to book Burj Khalifa tickets online
റസ്റ്റോറന്റിനെതിരെ വ്യാജ പ്രചാരണം നടത്തി വിഡിയോ പങ്കുവെച്ചു; ഇൻഫ്ലുവൻസറിന് 21 ലക്ഷം രൂപ പിഴ
Indian tourists to Dubai can now use UPI to book Burj Khalifa tickets online
സുഹൃത്തിന്റെ ജനന തീയതിയില്‍ തുടങ്ങുന്ന ടിക്കറ്റ്; 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ഭാഗ്യം
Summary

Indian tourists to Dubai can now use UPI to book Burj Khalifa tickets online

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com