

ദുബൈ: കടുത്ത ചൂടില്‍ ആശ്വാസമായി യുഎഇയില്‍ മഴയെത്തുന്നു. ഇന്ന് മതുല്‍ ഓഗസ്റ്റ് 3 തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയ്ക്കും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (എന്‍സിഎം) മുന്നറിയിപ്പ്.
ഇന്ന് ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊടിപടലങ്ങള്‍ ഉയര്‍ന്ന് കാഴ്ചപരിധി കുറഞ്ഞേക്കാം. ഉള്‍പ്രദേശങ്ങളില്‍ ഉയര്‍ന്ന താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. നാളെ കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ ഉച്ചയ്ക്ക് ശേഷം മഴ പെയ്‌തേക്കും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെയാകാം.
ശനി, ഞായര്‍ ദിവസങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ മേഘാവൃതമായ അന്തരീക്ഷവും മഴസാധ്യതയും തുടരും. തീരദേശങ്ങളില്‍ താപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തുറസ്സായ സ്ഥലങ്ങളില്‍ ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെടാം.
രാജ്യത്ത് മഴ പെയ്യുന്നതിന് കാരണം തുടര്‍ച്ചയായ എല്‍ നിനോ തരംഗമാകാം. രണ്ട് മുതല്‍ ഏഴ് വര്‍ഷത്തിലൊരിക്കല്‍ ലോകമെമ്പാടും അനുഭവപ്പെടുന്ന ഒരു സ്വാഭാവിക കാലാവസ്ഥാ രീതി, ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്നതിനാല്‍ എല്‍ നിനോ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള പസഫിക് സമുദ്രത്തിന്റെ ഉപരിതലം പതിവിലും കൂടുതല്‍ ചൂടാകാന്‍ കാരണമാകുന്നു. ഇത് ആഗോള കാറ്റിന്റെയും മഴയുടെയും പാതകളും മാറ്റുന്നു. യുഎഇയില്‍, ഈ പ്രതിഭാസം അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതായി പറയപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates