വാഹനങ്ങളില്‍ ഒറ്റയ്ക്ക് ഇരിക്കരുത്!; കനത്ത ചൂടില്‍ യുഎഇയില്‍ മുന്നറിയിപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Don't sit alone in vehicles; UAE warns of heatwave
UAE rta/x
Edited By:
Updated on
1 min read

അബുദാബി: യുഎഇയില്‍ വേനല്‍ച്ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് അബുദാബിയിലെ അല്‍ ഷവാമഖിലാണ് രാജ്യത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തി. ഈ വര്‍ഷം ആദ്യമായാണ് രാജ്യത്ത് 50 ഡിഗ്രി സെല്‍ഷ്യസ് താപനില എത്തിയത്.

കനത്ത ചൂടില്‍ പകല്‍സമയത്തു പുറത്തിറങ്ങുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ശരീരത്തില്‍ ജലാംശം കുറയുക (നിര്‍ജലീകരണം), സൂര്യാഘാതം, ക്ഷീണം,തലകറക്കം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ട്.

പകല്‍ 12 മുതല്‍ വൈകിട്ട് 3 വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. അത്യാവശ്യമായി പുറത്തുപോകുന്നവര്‍ ധാരാളം വെള്ളം കുടിക്കണം.ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും തൊപ്പിയോ കുടയോ ഉപയോഗിക്കുകയും സണ്‍ഗ്ലാസ് ധരിക്കുകയും വേണം. വാഹനത്തില്‍ കുട്ടികളെയോ വയോധികരെയോ വളര്‍ത്തുമൃഗങ്ങളെയോ ഒറ്റയ്ക്ക് ഇരുത്തരുത്.

കൊടുംചൂടില്‍നിന്ന് പുറംജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ഉച്ചവിശ്രമം കര്‍ശനമായി പാലിക്കണമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഉച്ചയ്ക്ക് 12.30 മുതല്‍ 3 വരെയാണു മധ്യാഹ്ന ഇടവേള. ദിവസേന കുറഞ്ഞത് രണ്ടര ലീറ്റര്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും നിര്‍ജലീകരണം, സൂര്യാഘാതം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ വ്യക്തിക്ക് ചികിത്സ ഉറപ്പാക്കണം.

Don't sit alone in vehicles; UAE warns of heatwave
14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ഒമാന്‍
Don't sit alone in vehicles; UAE warns of heatwave
പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം
Don't sit alone in vehicles; UAE warns of heatwave
പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം
Summary

Don't sit alone in vehicles; UAE warns of heatwave

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

UAE workers can report 11 types of labour violations to MOHRE
cyber attack through dark web
UAE retailers
UAE
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com