മയക്കുമരുന്ന്​ ഉപയോഗിച്ച ശേഷം ദുബൈ പൊലീസിനെ വിളിച്ചു; യുവതിയെ തെളിവുകളോടെ പൊക്കി; നാടുകടത്താൻ ഉത്തരവിട്ട് കോടതി

അപ്പാർട്ട്മെന്‍റിന്‍റെ വാതിൽ തുറക്കാൻ സാധിക്കുന്നില്ലെന്നും അടിയന്തരമായി മെഡിക്കൽ സഹായം വേണമെന്നും ഇവർ ദുബൈ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. അതിവേഗം അപ്പാർട്ട്മെന്‍റിൽ എത്തിയ പൊലീസ് വാതിൽ തള്ളിത്തുറന്ന് അകത്ത് കയറി.
Dubai police
Dubai Court Orders Deportation of Arab Woman Following Drug Use During Emergency CallDUBAI POLICE/X
Updated on
1 min read

ദുബൈ: മയക്കുമരുന്ന്​ ഉപയോഗിച്ചതായി കണ്ടെത്തിയ യുവതിയെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി. 27കാരിയായ അറബ്​ യുവതിക്കെതിരെയുള്ള ​ കേസിലാണ് കോടതി വിധി. ഇതിന് പുറമെ 5,000 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി വിധിയിലുണ്ട്.

Dubai police
ഗർഭസ്ഥ ശിശു മരിച്ച സംഭവം; 47 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

അപ്പാർട്ട്മെന്‍റിന്‍റെ വാതിൽ തുറക്കാൻ സാധിക്കുന്നില്ലെന്നും അടിയന്തരമായി മെഡിക്കൽ സഹായം വേണമെന്നും ഇവർ ദുബൈ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. അതിവേഗം അപ്പാർട്ട്മെന്‍റിൽ എത്തിയ പൊലീസ് വാതിൽ തള്ളിത്തുറന്ന് അകത്ത് കയറി.

റൂമിലുണ്ടായിരുന്ന യുവതി പരസ്പര വിരുദ്ധമായ കാര്യങ്ങൾ സംസാരിക്കുന്നത് കണ്ട ദുബൈ പൊലീസിന് സംശയം തോന്നി. ഇവരെ കസ്റ്റഡിയിൽ എടുക്കുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്തു.

Dubai police
അമ്മയെ ഉപദ്രവിച്ച പെൺമക്കൾ 30,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ദുബൈ കോടതി

പരിശോധന ഫലത്തിൽ യു എ ഇയിൽ നിരോധിച്ച മയക്കുമരുന്ന്​ യുവതി ഉപയോഗിച്ചതായി കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മയക്കുമരുന്ന്​ ഉപയോഗിച്ചതായി യുവതി സമ്മതിച്ചു. ആദ്യമായാണ്​ മയക്കുമരുന്ന്​ ഉപയോഗിച്ചതെന്നും അതിനുശേഷമുണ്ടായ സംഭവങ്ങൾ ഓർമയില്ലെന്നും ​ ഇവർ പൊലീസിന് മൊഴി നൽകി.

Dubai police
ഒമാനിലെ പ്രവാസികൾക്ക് നേട്ടം; റെസിഡന്റ് കാർഡിന്റെ കാലാവധി 3 വർഷമാക്കി

കേസ് കോടതിയിൽ എത്തിയപ്പോൾ മയക്കുമരുന്ന്​ ഉപയോഗത്തിന്​ 5,000 ദിർഹം പിഴ അടയ്ക്കാൻ ഉത്തരവിട്ടു. എന്നാൽ പ്രോസിക്യൂഷൻ ശക്​തമായ ശിക്ഷാ നടപടി വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് അപ്പീൽ കോടതി നാടുകടത്താൻ ഉത്തരവിട്ടത്.

Summary

Gulf news: Dubai Court Orders Deportation of Arab Woman Following Drug Use During Emergency Call.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com