വിസ പുതുക്കണോ ?, എന്നാൽ ട്രാഫിക് പിഴകൾ ആദ്യം അടയ്ക്കണം; പുതിയ സംവിധാനം നടപ്പിലാക്കി ദുബൈ

പുതിയ സംവിധാനമനുസരിച്ച് വിസ പുതുക്കൽ പൂർണ്ണമായി തടയുന്നില്ല. പകരം അപേക്ഷകർക്ക് മുഴുവൻ പിഴത്തുകയോ അല്ലെങ്കിൽ തവണകളായോ അടച്ച് വിസ സംബന്ധമായ ഇടപാടുകൾ പൂർത്തിയാക്കാനുള്ള അവസരം സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Dubai visa
Dubai launches pilot system linking traffic fine payments to visa renewals@GDRFADUBAI
Updated on
1 min read

ദുബൈ: ദുബൈയിൽ ട്രാഫിക് പിഴ കുടിശ്ശിക അടയ്ക്കാതെ ഇനി മുതൽ വിസ പുതുക്കാൻ കഴിയില്ല. പുതിയ സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയതായി അധികൃതർ വ്യക്തമാക്കി. ഈ സംവിധാനത്തിലൂടെ പ്രവാസികൾക്ക് വിസ പുതുക്കുന്നതിനുമുമ്പ് അല്ലെങ്കിൽ വിസയുമായി ബന്ധപ്പെട്ട എല്ലാ നടപടികൾക്കും ട്രാഫിക് പിഴകൾ അടയ്ക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (GDRFA) അറിയിച്ചു.

Dubai visa
ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

'ജനങ്ങളെ നിയന്ത്രിക്കാനുള്ള ലക്ഷ്യമല്ല ഇതിന് പിന്നിൽ മറിച്ച്, പിഴകൾ അടയ്ക്കാൻ അവരെ ഓർമ്മപ്പെടുത്തുകയാണ് ലക്ഷ്യം. ഓരോ കേസിന്റെയും സാഹചര്യങ്ങൾ പരിഗണിച്ച് ഇളവുകൾ നൽകും.” എന്ന് ജി ഡി ആർ എഫ് എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

പുതിയ സംവിധാനമനുസരിച്ച് വിസ പുതുക്കൽ പൂർണ്ണമായി തടയുന്നില്ല. പകരം അപേക്ഷകർക്ക് മുഴുവൻ പിഴത്തുകയോ അല്ലെങ്കിൽ തവണകളായോ അടച്ച് വിസ സംബന്ധമായ ഇടപാടുകൾ പൂർത്തിയാക്കാനുള്ള അവസരം സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Dubai visa
എഐ വിസ പുതുക്കല്‍, ഡിജിറ്റല്‍ സ്ട്രീംലൈനിങ്; ദുബായ് തൊഴില്‍ വിസയിലെ പുതിയ മാറ്റങ്ങള്‍ അറിയാം

അപേക്ഷകർ ബന്ധപ്പെട്ട വകുപ്പുകളിൽ എത്തുമ്പോൾ പണമടയ്ക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശം നൽകുകയും പണം ഘട്ടംഘട്ടമായി അടയ്ക്കാനുള്ള സൗകര്യം ഒരുക്കും.

നിലവിൽ ഈ സംവിധാനം പ്രാഥമികമായ ഘട്ടത്തിലാണ്, രാജ്യത്തെ ജി ഡി ആർ എഫ് എയുടെ എല്ലാ കേന്ദ്രങ്ങളിലും നടപ്പിലാക്കിയിട്ടില്ല എന്നും ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി.

Summary

Gulf news: Dubai launches pilot system linking traffic fine payments to visa renewals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dubai Metro Gold Line 42 km expansion project worth AED 3.4 billion announced in UAE
Dubai Police e-scooter rules registration number plate mandatory parents responsible misuse children
Dubai Police alert on scammers posing as bank officials using fake calls and SMS to collect personal and financial information
Parkin Dubai slots for shops cashback parking scheme UAE shopping parking offer
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com