ദുബൈ: സൂപ്പർമാർക്കറ്റിൽ നിന്ന് പണം മോഷ്ടിച്ച സംഘത്തെ പിടികൂടി ദുബൈ പൊലീസ്. 660,000 ദിർഹം (1.57 കോടി) മോഷ്ടിച്ച രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ മറ്റൊരു രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് എയർപോർട്ടിൽ വച്ച് പൊലീസിന്റെ വലയിൽ ആയത്.
കൃത്യമായ ആസൂത്രണത്തോടെ ആണ് പ്രതികൾ സൂപ്പർമാർക്കറ്റ് കൊള്ളയടിച്ചതെന്ന് ബർ ദുബൈ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. കടയുടെ പുറകുവശത്തെ വാതിൽ ഇരുമ്പ് കമ്പി ഉപയോഗിച്ച് തകര്‍ത്താണ് ഇരുവരും അകത്തു പ്രവേശിച്ചത്.
ക്യാഷ് ബോക്സുകളിൽ നിന്ന് 60,000 ദിർഹവും മെയിൻ സെയ്ഫിൽ നിന്ന് 6 ലക്ഷം ദിർഹവും ആണ് ഇവർ മോഷ്ടിച്ചത്. പ്രതികളെ തിരിച്ചറിയാതിരിക്കാനായി മുഖംമൂടി ധരിച്ചാണ് മോഷണം നടത്തിയത്.
പിറ്റേ ദിവസം രാവിലെ സൂപ്പർമാർക്കറ്റിൽ എത്തിയ ജീവനക്കാരനാണ് മോഷണ വിവരം പൊലീസിനെ അറിയിച്ചത്. വിരലടയാള വിദഗ്ധരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കൃത്യമായ തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ടുപേർ മുഖംമൂടി ധരിച്ച് കടയ്ക്ക് അകത്ത് പ്രവേശിക്കുന്നതും പണം മോഷ്ടിക്കുന്നതുമായ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
മുഖംമൂടി ധരിച്ചതിനാൽ പ്രതികളുടെ മുഖം കൃത്യമായി മനസ്സിലാക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രതികളുടെ രേഖാചിത്രം വരയ്ക്കുകയും ചെയ്തു.
ഡേറ്റ അനലൈസ്, ഫോറൻസിക് തെളിവുകൾ എന്നിവയുടെ സഹായത്തോടെ ആയിരുന്നു ഇവരുടെ ചിത്രങ്ങൾ വരച്ചത്. ഈ ചിത്രങ്ങൾ എയർപോർട്ടിലേക്കും പ്രധാനപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു നൽകിയിരുന്നു.
കഴിഞ്ഞദിവസം വിമാനത്താവളം വഴി ഇരുവരും രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് എയർപോർട്ട് അധികൃതർ ഇവരെ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചും. സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഇവർക്കെതിരെ അറസ്റ്റ് ചെയ്തു തുടർ നിയമനടപടികൾ സ്വീകരിച്ചു.
Gulf news: Dubai Police nab duo at airport after Dh660,000 supermarket heist
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
