ചുളിയില്ല, കറ പിടിക്കില്ല, യൂണിഫോം ഇനി പരിസ്ഥിതി സൗഹൃദം; മാറ്റവുമായി ദുബൈ ആർ ടി എ

ഡ്രൈവർമാരുടെ ക്ഷേമത്തിനും പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ആണ് പുതിയ മാറ്റമെന്ന് ആർ‌ ടി‌ എ വ്യക്തമാക്കി.
Dubai taxi
Dubai RTA Introduces Eco-Friendly Uniforms for Taxi Drivers @UAEProleague_En
Updated on
1 min read

ദുബൈ: ഡ്രൈവർമാരുടെ യൂണിഫോമിൽ മാറ്റം വരുത്തി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ). പരിസ്ഥിതി സൗഹൃദമായ തുണിത്തരങ്ങൾ ഉപയോഗിച്ചുള്ള യൂണിഫോമുകൾ ആകും ഇനി മുതൽ ടാക്സി ഡ്രൈവർമാർ ധരിക്കുക. ഡ്രൈവർമാരുടെ ക്ഷേമത്തിനും പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ആണ് പുതിയ മാറ്റമെന്ന് ആർ‌ ടി‌ എ വ്യക്തമാക്കി.

Dubai taxi
ടാക്സി ഡ്രൈവർമാർക്ക് 8 മില്യൺ ദിർഹം സമ്മാനം; പുതിയ യൂണിഫോം, ലെ​ത​ർ സീറ്റുകൾ, പ്രത്യേക സെൻസറുകൾ; അടിമുടി മാറ്റത്തിനൊരുങ്ങി ദുബൈ

പുനർ രൂപകൽപ്പന ചെയ്ത യൂണിഫോമുകൾ ഉയർന്ന നിലവാരമുള്ളവയാണ്. ഭാരം കുറഞ്ഞതും അതികം ചൂട് അനുഭവപ്പെടാത്തതുമായ പ്രത്യേക തരം തുണിത്തരങ്ങൾ ഉപയോഗിച്ചാണ് യൂണിഫോം നിർമ്മിക്കുന്നത്.

ഇവ ധരിച്ചു ദീർഘനേരം സുഖകരമായി ജോലി ചെയ്യാൻ സാധിക്കും. വസ്ത്രത്തിൽ പെട്ടെന്ന് ചുളുവുകൾ ഉണ്ടാകുകയോ,കറ പിടിക്കുകയോ ചെയ്യാത്തത് കൊണ്ട് തന്നെ ദിവസം മുഴുവൻ വൃത്തിയുള്ളതും പ്രൊഫഷണലുമായ ഒരു അനുഭവമാകും ടാക്സി ഡ്രൈവർമാർക്ക് ലഭിക്കുക.

Dubai taxi
വൃത്തിയില്ലെങ്കിൽ പണി കിട്ടും; ദുബൈയിൽ ടാക്സി ഓടിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക

പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യ അ​ന്ത​രീ​ക്ഷം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ദു​ബൈ​യു​ടെ ലക്ഷ്യങ്ങളുടെ ഭാഗമായി ആണ് നടപടി. പുതിയ യൂണിഫോമുകൾ ഡ്രൈവർമാരുടെ ശുചിത്വം വർധിപ്പിക്കുകയും യാത്രക്കാർക്ക് മികച്ച അനുഭവം ഒരുക്കാൻ കഴിയുമെന്നും ആർ‌ ടി‌ എ പറയുന്നു.

Summary

Gulf news: Dubai RTA Introduces Eco-Friendly Uniforms for Taxi Drivers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com