പനിക്കാലം വരുന്നു; രക്ഷിതാക്കൾക്ക് മാർഗനിർദ്ദേശവുമായി യുഎഇ

എമിറേറ്റിലുടനീളമുള്ള സ്കൂളുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. പനിക്കാലത്തെ അതിജീവിക്കാൻ ഫലപ്രദമായ മാർഗമാണ് വാക്സിനേഷൻ. കുട്ടികൾക്ക് വാക്സിൻ നൽകാൻ മാതാപിതാക്കൾ മുൻ കൈ എടുക്കണം.
Dubai Schools
Dubai Schools Urge Parents to Keep Sick Children Home Amid Flu Season special arrangement
Updated on
1 min read

അബുദാബി: യു എ ഇയിൽ പനിക്കാലം ആരംഭിക്കാനിരിക്കെ മുന്നറിയിപ്പുമായി സ്കൂൾ അധികൃതർ. പനി ബാധിച്ച കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്നാണ് പ്രധാന നിർദേശം. പനി മാറിയാലും കുട്ടിയെ ഒരു ദിവസം നിരീക്ഷിക്കണം. രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽ മാത്രമേ സ്കൂളിലേക്ക് തിരിച്ചയക്കാവൂ എന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

Dubai Schools
ദുബൈ സ്കൂൾ ഫീസ് കുറയും, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായുള്ള പദ്ധതിയുമായി കെഎച്ച്ഡിഎ

പനി ബാധിച്ച കുട്ടികളെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് തിരികെ അയയ്ക്കണം. വിദ്യാർത്ഥികൾ രോഗം പൂർണ്ണമായും ഭേദമായാൽ മാത്രമേ തിരിച്ചു പോകാൻ പാടുള്ളു.

ക്ലാസിൽ തിരിച്ചു കയറുന്നതിന് മുൻപ് സ്കൂളിലെ മെഡിക്കൽ ടീം അവർക്ക് ക്ലിയർ സർട്ടിഫിക്കറ്റ് നൽകണം എന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

Dubai Schools
കയ്യിൽ പണമില്ലേ, ഭക്ഷണം സൗജന്യമായി തരാം; അല്ലാഹുവിന്റെ സമ്മാനമായി കരുതുക; ഒരു ദുബൈ മാതൃക

എമിറേറ്റിലുടനീളമുള്ള സ്കൂളുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. പനിക്കാലത്തെ അതിജീവിക്കാൻ ഫലപ്രദമായ മാർഗമാണ് വാക്സിനേഷൻ. കുട്ടികൾക്ക് വാക്സിൻ നൽകാൻ മാതാപിതാക്കൾ മുൻ കൈ എടുക്കണം.

യു എ ഇയിൽ സെപ്റ്റംബർ മുതൽ മാർച്ച് വരെയാണ് 'ഇൻഫ്ലുവൻസ സീസൺ' ആരംഭിക്കുന്നത്. രോഗം വരാതിരിക്കാൻ രാജ്യത്തേക്ക് എത്തുന്ന കുട്ടികൾ വാക്‌സിൻ എടുക്കണമെന്ന് അധികൃതർ മുൻപ് അഭ്യർത്ഥിച്ചിരുന്നു.

Summary

Gulf news: Dubai Schools Issue Guidelines as Flu Cases Rise Urge Parents to Keep Sick Children at Home.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com