അബുദാബി: ഡിജിറ്റൽ തട്ടിപ്പുകാർക്കെതിരെയുള്ള ശിക്ഷ നടപടികൾ കർശനമാക്കി യു എ ഇ. ഒരു വർഷം തടവും രണ്ടര ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയുമാണ് കുറ്റക്കാർക്കുള്ള ശിക്ഷ. ഓൺലൈനിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് വ്യക്തമാക്കി.
ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വ്യാജ രേഖകകൾ ഉപയോഗിച്ച് അക്കൗണ്ട് എടുക്കുന്നവർക്കും കർശന ശിക്ഷ ലഭിക്കും. വ്യക്തിഗത അക്കൗണ്ടുകൾ ഹാക്ക് ചെയ്തു ഭീഷണിപ്പെടുത്തുക, ഡേറ്റകൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുക തുടങ്ങിയ രീതിയിലുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ശിക്ഷ വർധിപ്പിച്ചത്.
വിവിധ കമ്പനികളുടെ പേരിൽ വരുന്ന വാഗ്ദാനങ്ങളിൽ വീഴരുത് എന്നും വ്യക്തികളുടെ സ്വകാര്യ ഡേറ്റ സുരക്ഷതിമാണെന്നും ഉറപ്പു വരുത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഡേറ്റ ഹാക്ക് ചെയ്തു എന്നുറപ്പായാൽ അവ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനങ്ങൾ നേരത്തെ ഒരുക്കി വെയ്ക്കണം. ഓൺലൈൻ വഴിയുള്ള ഭീഷണികൾ ഉടൻ തന്നെ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates