യാത്രാ സമയം 20 മിനിറ്റില്‍ നിന്ന് 5 മിനിറ്റിലേക്ക്; ദുബൈ റോഡ് ഇടനാഴിയിലൂടെയുള്ള ഗതാഗതം ഇനി കൂടുതല്‍ എളുപ്പം

പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം 20 മിനിറ്റില്‍ നിന്ന് 5 മിനിറ്റായി കുറയും
Dubai’s Roads and Transport Authority opens a major three-lane bridge as part of the Oud Metha and Al Asayel Streets Development Project
dubai RTAdubai RTA
Edited By:
Updated on
1 min read

ദുബൈ: ദുബൈ റോഡ് ഇടനാഴിയിലൂടെയുള്ള യാത്രാ സമയം 20 മിനിറ്റില്‍ നിന്ന് വെറും 5 മിനിറ്റായി കുറക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ഔദ് മേത്ത, അല്‍ അസായേല്‍ സ്ട്രീറ്റ് വികസന പദ്ധതി പൂര്‍ത്തിയാകുന്നതോടെയാണ് ഗതാഗത സമയം നാലിലൊന്നായി കുറയുക. പദ്ധതിയുടെ ഭാഗമായി മൂന്ന് വരിപ്പാതയുള്ള പുതിയ പാലം ആര്‍ടിഎ തുറന്നു.

Dubai’s Roads and Transport Authority opens a major three-lane bridge as part of the Oud Metha and Al Asayel Streets Development Project
യുഎഇയില്‍ തൊഴില്‍ മേഖലയില്‍ വന്‍മാറ്റങ്ങള്‍; ജീവനക്കാക്ക് 'വര്‍ക്കര്‍ പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ്' നിര്‍ബന്ധം, പുതിയ മാറ്റങ്ങള്‍ അറിയാം

പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം 20 മിനിറ്റില്‍ നിന്ന് 5 മിനിറ്റായി കുറയും. അല്‍ഖൈല്‍ റോഡില്‍നിന്ന് അല്‍ വാസല്‍ ക്ലബ് റോഡ് വഴി അല്‍ അസായേല്‍ റോഡിലേക്കുള്ള വാഹനങ്ങള്‍ക്കാണു പുതിയ പാലത്തിന്റെ പ്രയോജനം. മണിക്കൂറില്‍ 3,600 വാഹനങ്ങള്‍ കടന്നുപോകാന്‍ ശേഷിയുള്ള പാലം തിരക്കേറിയ ജങ്ഷനുകളിലെ വാഹനത്തിരക്ക് കുറയ്ക്കും. 90 ശതമാനം ജോലികളും പൂര്‍ത്തിയായി. ഓഗസ്റ്റ് അവസാനത്തോടെ രണ്ട് തുരങ്കങ്ങളും മറ്റൊരു പാലവും കൂടി തുറക്കും.

ഊദ് മേത്ത റോഡിലെ വാഹനശേഷി നിലവിലെ മണിക്കൂറില്‍ 10,400 വാഹനങ്ങളില്‍നിന്ന് 15,600 ആയി (50% വര്‍ധന) ഉയരും. അല്‍ഖൈല്‍ റോഡ്, ഷെയ്ഖ് റാഷിദ് റോഡ്, ദുബായ്അല്‍ഐന്‍ റോഡ്, ഊദ് മേത്ത റോഡ് എന്നിവ ചേരുന്ന പ്രധാന ജങ്ഷനുകളിലെ വാഹനക്കുരുക്കാണ് പദ്ധതി പരിഹരിക്കുന്നത്.

Dubai’s Roads and Transport Authority opens a major three-lane bridge as part of the Oud Metha and Al Asayel Streets Development Project
കോളടിച്ചത് പ്രവാസികള്‍ക്ക്; നാട്ടിലേക്ക് പണം അയച്ചാല്‍ ഇരട്ടി നേട്ടം
Dubai’s Roads and Transport Authority opens a major three-lane bridge as part of the Oud Metha and Al Asayel Streets Development Project
യുഎഇയില്‍ ഫീസുകളും പിഴകളും ഇനി ഗഡുക്കളായി അടയ്ക്കാം; പുതിയ സംവിധാനം
Summary

Dubai's Roads and Transport Authority (RTA) has opened a new three-lane bridge as part of the Oud Metha–Al Asayel Road Development Project.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com