അധിക ലഗേജ്, വിമാന ടിക്കറ്റില്‍ ഇളവുകള്‍, ഓഫര്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്

Emirates announces extra baggage, airfare discounts, offers
എമിറേറ്റ്സ്
Edited By:
Updated on
1 min read

അബുദാബി: യാത്രക്കാര്‍ക്കായി വിമാന നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ലോകത്തിലെ എമിറേറ്റ്സ്. 16 നും 31 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കാണ് പ്രത്യേക കിഴിവും അധിക ആനുകൂല്യങ്ങളും ലഭ്യമാകുക. 'STUDENT' എന്ന പ്രമോഷണല്‍ കോഡ് ഉപയോഗിച്ച് 2027 മാര്‍ച്ച് 31 നകം വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

ഈ ഓഫര്‍ ലഭിക്കുന്നവര്‍ ചെക്ക്-ഇന്‍ സമയത്ത് സാധുവായ ഒരു വിദ്യാര്‍ഥി ഐഡി അല്ലെങ്കില്‍ സ്‌കൂള്‍ അധികൃതരുടെ കത്ത് ഹാജരാക്കണം. ഇക്കണോമി ക്ലാസില്‍ 10 ശതമാനം വരെയും പ്രീമിയം ഇക്കണോമി, ബിസിനസ് ക്ലാസ് നിരക്കുകളില്‍ 5 ശതമാനം വരെയും വിദ്യാര്‍ഥികള്‍ക്ക് കിഴിവ് ലഭിക്കും.

Emirates announces extra baggage, airfare discounts, offers
'സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഈ ഉത്പന്നങ്ങള്‍ ഡിസ്‌പ്ലേ ചെയ്യരുത്'; അബുദാബിയില്‍ മുന്നറിയിപ്പ്

യുഎസിലേക്കും കാനഡയിലേക്കുമുള്ള യാത്രകള്‍ ഒഴികെ, വിദ്യാര്‍ഥികള്‍ക്ക് 10 കിലോഗ്രാം അധിക ബാഗേജ് അലവന്‍സും ഒരു അധിക ബാഗേജും ലഭിക്കും. അടുത്തിടെ യാത്രക്കാര്‍ക്ക് കമ്പനി വെബ്സൈറ്റിലും ആപ്പ് പ്ലാറ്റ്ഫോമുകളിലും ക്രിപ്റ്റോകറന്‍സികള്‍ ഉപയോഗിച്ച് പണമടയ്ക്കാമെന്ന് എയര്‍ലൈന്‍ പ്രഖ്യാപിച്ചിരുന്നു.

ഡിജിറ്റല്‍ ക്രിപ്റ്റോ പേയ്മെന്റുകള്‍ ഉപയോഗിച്ച് ഫ്‌ലൈറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്ന, ലൈസന്‍സുള്ള ക്രിപ്റ്റോ എക്സ്ചേഞ്ച് കമ്പനിയായ ക്രിപ്റ്റോ ഡോട്‌കോമുമായി എമിറേറ്റ്സ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. emirates.com-ലും എമിറേറ്റ്സ് ആപ്പിലും ക്രിപ്റ്റോ.കോം അക്കൗണ്ട് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ചെക്ക്ഔട്ടില്‍ ക്രിപ്റ്റോ.കോം പേ തെരഞ്ഞെടുക്കാം.

Emirates announces extra baggage, airfare discounts, offers
പൊതുനിരത്തുകളില്‍ ഇനി ആ ശീലം വേണ്ട; ഒമാനില്‍ മുന്നറിയിപ്പ്
Emirates announces extra baggage, airfare discounts, offers
അപൂര്‍വ ഭാഗ്യവാന്‍! ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പില്‍ രണ്ടാം തവണയും ഭാഗ്യം, ജീവിതത്തിലെ മൂന്നാമത്തെ 'ബംപര്‍'
Summary

Emirates announces extra baggage, airfare discounts, offers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com