ദുബൈയില്‍ ആദ്യമായി വീട് വാങ്ങുന്നവരാണോ? വാടക നല്‍കി കാശ് കളയണ്ട, വന്‍ ആനുകൂല്യങ്ങള്‍

ഉയര്‍ന്ന വാടക നിരക്കുകള്‍ നല്‍കുന്നവരെ സംബന്ധിച്ച് സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കാത്ത മികച്ച സാമ്പത്തിക ആനുകൂല്യങ്ങളാണ് ഈ പദ്ധതി ഉറപ്പുനല്‍കുന്നത്.
first-time home buyer in Dubai great benefits
home file
Edited By:
Updated on
1 min read

ദുബൈ: ദുബൈയില്‍ ആദ്യമായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവസികള്‍ക്കും സ്വദേശികള്‍ക്കും വന്‍ ആനുകൂല്യങ്ങള്‍. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റിന്റെ (DLD) 'ഫസ്റ്റ് ടൈം ഹോം ബെയര്‍ പ്രോഗ്രാം' (First-Time Home Buyer Programme) വഴിയാണ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക. പദ്ധതി ആരംഭിച്ച് ഇതിനകം 5 ബില്യണ്‍ ദിര്‍ഹത്തിലധികം റെസിഡന്‍ഷ്യല്‍ ഇടപാടുകളാണ് നടന്നത്. 3,200-ലധികം ആളുകള്‍ സ്വന്തമായി വീട് വാങ്ങിക്കഴിഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 45,000 താമസക്കാര്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ പദ്ധതിയിലേക്ക് ഒമ്പത് പുതിയ പ്രമുഖ ഡെവലപ്പര്‍മാരെക്കൂടി ഉള്‍പ്പെടുത്തിയതോടെ ആകെ പങ്കാളികളുടെ എണ്ണം 22 ആയി. ഇത് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ബജറ്റിന് ഇണങ്ങുന്ന വീടുകള്‍ തെരഞ്ഞെടുക്കാന്‍ കൂടുതല്‍ അവസരമൊരുക്കുന്നു. ഉയര്‍ന്ന വാടക നിരക്കുകള്‍ നല്‍കുന്നവരെ സംബന്ധിച്ച് സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കാത്ത മികച്ച സാമ്പത്തിക ആനുകൂല്യങ്ങളാണ് ഈ പദ്ധതി ഉറപ്പുനല്‍കുന്നത്.

first-time home buyer in Dubai great benefits
വിണ്ടും ഇറാന്‍ ആക്രമണം; വിജയകരമായി പ്രതിരോധിച്ച് കുവൈത്തും ബഹ്‌റൈനും

ആര്‍ക്കൊക്കെ അപേക്ഷിക്കാം?

യുഎഇയില്‍ താമസക്കാരായ ഏത് രാജ്യക്കാര്‍ക്കും അപേക്ഷിക്കാം.

18 വയസ്സോ അതില്‍ കൂടുതലോ ആയിരിക്കണം പ്രായം

ദുബൈയില്‍ സ്വന്തമായി മറ്റ് ഫ്രീഹോള്‍ഡ് വീടുകള്‍ ഉണ്ടാകരുത്.

വാങ്ങുന്ന പ്രോപ്പര്‍ട്ടിയുടെ വില 50 ലക്ഷം ദിര്‍ഹത്തില്‍ കൂടരുത്.

ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് വെബ്സൈറ്റ് വഴിയോ 'Dubai REST' ആപ്പ് വഴിയോ ഇതിനായി രജിസ്റ്റര്‍ ചെയ്യാം. യോഗ്യരായവര്‍ക്ക് ലഭിക്കുന്ന ക്യുആര്‍ കോഡ് ഉപയോഗിച്ച് ബാങ്കുകളില്‍ നിന്നും ഡെവലപ്പര്‍മാരില്‍ നിന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റാം

പ്രധാന ആനുകൂല്യങ്ങള്‍:

പുതിയ പ്രോജക്ടുകളില്‍ മുന്‍ഗണന : പുതിയ ഫ്‌ലാറ്റുകളോ വില്ലകളോ വിപണിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഫസ്റ്റ് ടൈം ബയേഴ്‌സിന് ബുക്ക് ചെയ്യാന്‍ മുന്‍ഗണന ലഭിക്കും.

പ്രത്യേക വിലക്കിഴിവ് : പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കായി ഡെവലപ്പര്‍മാര്‍ പ്രത്യേക വിലക്കിഴിവുകള്‍ നല്‍കുന്നുണ്ട്.

മികച്ച ഹോം ലോണ്‍ വ്യവസ്ഥകള്‍ : അഞ്ച് പ്രമുഖ പാര്‍ട്ണര്‍ ബാങ്കുകള്‍ വഴി കുറഞ്ഞ പലിശനിരക്കിലും കുറഞ്ഞ പ്രൊസസിങ് ഫീസിലും വേഗത്തില്‍ ഹോം ലോണുകള്‍ ലഭ്യമാക്കും.

കുറഞ്ഞ പ്രാരംഭ ചിലവുകള്‍ : വീട് രജിസ്‌ട്രേഷന്‍ ചെലവുകള്‍ പലിശയില്ലാത്ത തവണകളായി ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി അടയ്ക്കാനുള്ള സൗകര്യം.

ഫ്‌ലെക്‌സിബിള്‍ പേയ്‌മെന്റ് പ്ലാന്‍: ഓഫ്-പ്ലാന്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നവര്‍ക്ക് ദീര്‍ഘകാലയളവിലേക്ക് പണം അടച്ചുതീര്‍ക്കാനുള്ള എളുപ്പമുള്ള പേയ്‌മെന്റ് പ്ലാനുകള്‍

Summary

Are you a first-time home buyer in Dubai? Don't waste money on rent, there are great benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com