ഒരു കോടി രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും അപകട ഇന്‍ഷുറന്‍സും; നോര്‍ക്ക കെയര്‍ പ്ലസ് അക്ഷയ സെന്ററുകള്‍ വഴി, അറിയേണ്ടതെല്ലാം

Health insurance and accident insurance worth Rs. 1 crore;  Norka Care Plus
Health insurance
Edited By:
Updated on
1 min read

തിരുവനന്തപുരം: പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സിലൂടെ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പ്ലസില്‍ ഇനി അക്ഷയ സെന്ററുകള്‍ വഴിയും അംഗമാകാം. സംസ്ഥാനത്തെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങളില്‍ നോര്‍ക്ക കെയര്‍ പ്ലസ് എന്റോള്‍മെന്റ് സൗകര്യം ലഭ്യമാണ്. ഇതിനായി അക്ഷയ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്.

ഒരു കോടി രൂപയുടെ വരെ ആരോഗ്യ ഇന്‍ഷുറന്‍സും ഒരു കോടി രൂപ വരെ അപകട ഇന്‍ഷുറന്‍സും ലഭിക്കുന്ന പദ്ധതിയാണ് നോര്‍ക്ക കെയര്‍ പ്ലസ്. പങ്കാളി ,കുട്ടികള്‍ എന്നിവര്‍ക്കൊപ്പം 80 വയസ്സ് വരെയുള്ള മാതാപിതാക്കളെയും ചേര്‍ക്കാം എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. നിലവിലുള്ള രോഗങ്ങള്‍ക്കും ക്ലയിം ലഭിക്കും. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്.

Health insurance and accident insurance worth Rs. 1 crore;  Norka Care Plus
സൗദി അറേബ്യയില്‍ ഹൂതി ആക്രമണം; പ്രവാസികള്‍ അടക്കം 73 പേര്‍ക്ക് പരിക്കേറ്റു

നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി ആദ്യ എന്റോള്‍മെന്റ് സമയത്ത് അംഗങ്ങളാകാന്‍ കഴിയാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കണമെന്ന് പ്രവാസികളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ചതിന്റെ ഭാഗമായി ഇപ്പോള്‍ രണ്ടാം ഘട്ട എന്റോള്‍മെന്റ് നടക്കുകയാണ്. സെപ്റ്റംബര്‍ 18 വരെ പദ്ധതിയില്‍ ചേരാം. ഓഗസ്റ്റ് 18 നു ആരംഭിച്ച രണ്ടാം ഘട്ട എന്റോള്‍മെന്റില്‍ ഇതുവരെ ഇരുപത്തി മൂവായിരത്തോളം കുടുംബങ്ങള്‍ നോര്‍ക്ക കെയര്‍ പ്ലസില്‍ എന്റോള്‍ ചെയ്തിട്ടുണ്ട്. ഇതുവരെ എന്റോള്‍ ചെയ്ത കുടുംബങ്ങള്‍ അന്‍പത്തി അയ്യായിരമാണ്.

Health insurance and accident insurance worth Rs. 1 crore;  Norka Care Plus
എമിറാത്തി കോഫിയും ഈന്തപ്പഴവും; ഹോട്ടലുകളുടെ സ്വഭാവം മാറും, സന്ദര്‍ശകരെ 'അസ്സലായി' സ്വീകരിക്കാന്‍ അബുദാബി
Health insurance and accident insurance worth Rs. 1 crore;  Norka Care Plus
ദുബൈയുടെ അഞ്ച് വര്‍ഷത്തെ ടൂറിസ്റ്റ് വിസ; എങ്ങനെ അപേക്ഷിക്കാം, ആര്‍ക്കൊക്കെ അപേക്ഷിക്കാം
Summary

Health insurance and accident insurance worth Rs. 1 crore; through Norka Care Plus Akshaya Centers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com