ഒമാന്‍ തീരത്ത് ചരക്ക് കപ്പലിനു നേരെ ആക്രണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

അല്‍-ജുസുഫി എന്ന കപ്പലിന് നേരെയാണ് ഇന്നലെ ഒമാന്‍ തീരത്ത് ആക്രമണമുണ്ടായത്
Indian Sailor Killed In Attack On Cargo Vessel 'Al Jusufi' Off Oman Coast
പ്രതീകാത്മക ചിത്രം file
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ഒമാന്‍ തീരത്ത് വെച്ച് ഇന്ത്യന്‍ പതാകയുള്ള ചരക്ക് കപ്പലിനു നേരെ നടന്ന ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. ഗുജറാത്ത് സ്വദേശിയായ ഗന്ധര്‍ നഹിം അജിജ് എന്നയാളാണ് മരിച്ചത്. ഇന്നലെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ ഒരു നാവികന്‍ കൊല്ലപ്പെട്ടതായും 13 പേരെ രക്ഷപ്പെടുത്തിയതായും കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു. രക്ഷപ്പെട്ടവര്‍ക്ക് അടിയന്തര സഹായം ഉറപ്പാക്കുമെന്നും കൊല്ലപ്പെട്ട നാവികന്റെ മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

അല്‍-ജുസുഫി എന്ന കപ്പലിന് നേരെയാണ് ഇന്നലെ ഒമാന്‍ തീരത്ത് ആക്രമണമുണ്ടായത്. 13 നാവികരെ ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷിക്കുകയായിരുന്നെന്ന് മന്ത്രി എക്സ് പോസ്റ്റില്‍ പറഞ്ഞു. രക്ഷപ്പെട്ട നാവികരെയും മരിച്ച നാവികന്റെ ഭൗതികശരീരവും എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി ഒമാനിലെ ഇന്ത്യന്‍ എംബസി പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് മന്ത്രി അറിയിച്ചു.

Indian Sailor Killed In Attack On Cargo Vessel 'Al Jusufi' Off Oman Coast
ബുര്‍ജ് ഖലീഫയെ പിന്നിലാക്കും; ഒരു കിലോമീറ്ററിലധികം ഉയരം താണ്ടാന്‍ ജിദ്ദ ടവര്‍; 120 നിലകള്‍ പൂര്‍ത്തിയായി
Indian Sailor Killed In Attack On Cargo Vessel 'Al Jusufi' Off Oman Coast
ഇനി പുതിയ വീട്ടിലേക്ക് താമസം മാറാം ഈസിയായി; 'ദുബൈ നൗ' ആപ്പില്‍ എല്ലാം ഉണ്ട്
Indian Sailor Killed In Attack On Cargo Vessel 'Al Jusufi' Off Oman Coast
ആകാശത്ത് 1000 ഡ്രോണുകള്‍ വിസ്മയമൊരുക്കും, ഗ്ലോബല്‍ വില്ലേജ് ഫാമിലി പാസ് കുടുംബങ്ങള്‍ക്ക് 196 ദിര്‍ഹം ഇളവ്
Summary

Indian Sailor Killed In Attack On Cargo Vessel 'Al Jusufi' Off Oman Coast

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER