കുവൈത്ത് സിറ്റി: കുവൈത്തിൽ ഭിക്ഷാടനം നടത്തി വന്നിരുന്ന വിദേശ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജോർദ്ദാൻ സ്വദേശികളാണ് ഇരുവരും. രാജ്യത്ത് ഭിക്ഷാടന പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി ആണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.
ജോർദാൻ സ്വദേശിനിയായ സുറയ്യ അലി ദർവീഷ് ഖബ്ര(21), ഭർത്താവ് റായിദ് അകീഫ് ഹുസൈൻ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ വെസ്റ്റ് അബ്ദുല്ല അൽ മുബാറക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. നിയമ നടപടികൾക്ക് ശേഷം ഇരുവരെയും നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഭിക്ഷാടനം നിയമവിരുദ്ധമാണെന്നും ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ 112 അടിയന്തര നമ്പറിലോ, 25582581, 97288200, 97288211 എന്നീ ഹോട്ട്‌ലൈനുകളിലോ ഉടൻ വിവരം നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
