ഓണാവധിയും സ്കൂൾ തുറക്കലും: ഗൾഫിലേക്ക് വിമാനനിരക്ക് കുതിച്ചുയർന്നു; ടിക്കറ്റിന് ഒന്നര ലക്ഷം രൂപ വരെ; പ്രവാസികൾക്ക് തിരിച്ചടി

കേരളത്തിൽ നിന്നുള്ള വിമാനങ്ങൾക്ക് 10 മുതൽ 15 ഇരട്ടി വരെ നിരക്ക് വർധന; ഇതര നഗരങ്ങളിൽ നിരക്ക് കുറവ്
Flight
Flight
Edited By:
Updated on
1 min read

കൊച്ചി: ഓണാവധിയും ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളുടെ വേനലവധിയും ഒരുമിച്ച് അവസാനിക്കുന്നതോടെ കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്നു. ഓണാവധിക്ക് ശേഷം ഗൾഫിലേക്ക് മടങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ നിരക്കിൽ പത്ത് മുതൽ പതിനഞ്ച് ഇരട്ടി വരെയാണ് വർധനവ് വരുത്തിയിരിക്കുന്നത്. ഓഗസ്റ്റ് അവസാന വാരത്തിൽ കേരളത്തിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാനാവാത്ത നിലയിലെത്തി.

Flight
യുഎഇയിലെ ഇന്ത്യക്കാർക്ക് ആശ്വാസം; മുൻകൂർ ബുക്കിങ്ങില്ലാതെയും പാസ്‌പോർട്ട് സേവനം ലഭിക്കും

ഓഗസ്റ്റ് 30-ന് കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള ഒരു ശരാശരി ഇക്കോണമി ക്ലാസ് ടിക്കറ്റിന് 80,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. നിലവിൽ ഇറാൻ-യു.എസ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിമാന നിരക്കുകൾ നേരത്തെ തന്നെ ഉയർന്ന നിലയിലായിരുന്നു. ഓഗസ്റ്റ് 20 വരെ തിരുവനന്തപുരത്തുനിന്നും കൊച്ചിയിൽ നിന്നും അബുദാബി, ദുബായ് റൂട്ടുകളിലേക്ക് 30,000 രൂപയിൽ താഴെ ടിക്കറ്റുകൾ ലഭ്യമായിരുന്ന സ്ഥാനത്താണ് ഓഗസ്റ്റ് 30-ഓടെ നിരക്ക് 1.10 ലക്ഷം രൂപ വരെയായി ഉയർന്നത്.

Flight
ലോണ്‍ ഓഫര്‍ തട്ടിപ്പില്‍ വീണ് പ്രവാസികള്‍; സൗദിയില്‍ മലയാളി തട്ടിപ്പ് സംഘങ്ങള്‍

അതേസമയം, ചെന്നൈ, മുംബൈ, ബെംഗളൂരു തുടങ്ങിയ മറ്റ് പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്ന് സമാനമായ കാലയളവിൽ ഇത്രയും വലിയ നിരക്ക് വർധനവ് രേഖപ്പെടുത്തിയിട്ടില്ല. ഈ നഗരങ്ങളിൽ നിന്നുള്ള ടിക്കറ്റുകൾക്ക് കേരളത്തേക്കാൾ 40 ശതമാനത്തോളം കുറഞ്ഞ നിരക്കാണ് ഉള്ളത്. സീറ്റുകൾ കുറയുന്നതിനനുസരിച്ച് നിരക്ക് വർധിക്കുന്ന 'ഡിമാൻഡ് അധിഷ്ഠിത നിരക്ക് സമ്പ്രദായം' (Dynamic Pricing) വിമാനക്കമ്പനികൾ കർശനമാക്കിയതാണ് കേരളത്തിൽ നിന്നുള്ള സെക്ടറുകളിലെ ഈ അസാധാരണ നിരക്ക് കുതിപ്പിന് കാരണമായത്.

നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് അവധിക്കാലം കഴിഞ്ഞ് തിരികെ ഗൾഫിലേക്ക് മടങ്ങിയെത്താൻ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വൻ സാമ്പത്തിക ബാധ്യത താങ്ങാനാവാതെ പല കുടുംബങ്ങളും യാത്ര നീട്ടിവെക്കാനും കുട്ടികളുടെ സ്കൂൾ പ്രവേശനം വൈകിപ്പിക്കാനും നിർബന്ധിതരാവുകയാണ്. പ്രവാസികളെ പിഴിയുന്ന വിമാനക്കമ്പനികളുടെ ഈ സീസൺ കൊള്ള നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുണ്ടാകണമെന്ന് പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു

Flight
പഴയ സിം കാര്‍ഡ് റദ്ദാക്കിയില്ല, വ്യാജ തട്ടിപ്പ് കേസില്‍ കുടുങ്ങി; ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞ് നിരപരാധിയായ മലയാളി
Flight
പ്രവാസികളുടെ പാസ്‌പോർട്ട്, വിസ നിരക്ക് വർധനവ് പിൻവലിക്കില്ല; പാർലമെന്റിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം
Flight
ദുബൈയിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പുതിയ തട്ടിപ്പ്; പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ്
Summary

Airlines have steeply hiked airfares from Kerala to Gulf destinations, capitalizing on the heavy travel rush as the end of Onam vacations coincides with the reopening of schools in the Gulf after the summer break

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com