ചരിത്രം വഴി മാറി; പരമോന്നത കോടതിയിൽ വനിതാ ജഡ്ജിമാരെ നിയമിച്ച് കുവൈത്ത്

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രീം ജുഡീഷ്യൽ കൗൺസിൽ നിർണ്ണായകമായ തീരുമാനമെടുത്തത്. കോർട്ട് ഓഫ് കാസേഷൻ പ്രോസിക്യൂഷൻ ഓഫീസിലേക്ക് 13 ജഡ്ജിമാരെ ആണ് പുതിയതായി നിയമിച്ചത്. ഇതിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു
Kuwait Court of Cassation
Kuwait Appoints First Women Judges to Top Court Prosecution Office special arrangement
Updated on
1 min read

കുവൈത്ത് സിറ്റി: കുവൈത്തിലെ പരമോന്നത ജുഡീഷ്യൽ അതോറിറ്റിയായ കോർട്ട് ഓഫ് കാസേഷനിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു. രാജ്യത്തിൻറെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ ജഡ്ജിമാരെ പരമോന്നത കോടതിയിൽ നിയമിക്കുന്നത്. ജുഡീഷ്യറി സംവിധാനത്തിലെ ലിംഗ സമത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക നീക്കമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.

Kuwait Court of Cassation
പഴയ അഡ്രസ് മാറ്റാൻ മറക്കരുത്; 100 ദിനാ​ർ പിഴ ചുമത്തുമെന്ന് കുവൈത്ത്

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രീം ജുഡീഷ്യൽ കൗൺസിൽ നിർണ്ണായകമായ തീരുമാനമെടുത്തത്. കോർട്ട് ഓഫ് കാസേഷൻ പ്രോസിക്യൂഷൻ ഓഫീസിലേക്ക് 13 ജഡ്ജിമാരെ ആണ് പുതിയതായി നിയമിച്ചത്. ഇതിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.

വർഷങ്ങളായി പുരുഷന്മാർ ആധിപത്യം പുലർത്തുന്ന ജുഡീഷ്യറിയിലേക്ക് സ്ത്രീകളെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

Kuwait Court of Cassation
20 വൃക്കകൾ, മൂന്ന് ഹൃദയങ്ങൾ, നാല് കരളുകൾ; കുവൈത്ത് മദ്യ ദുരന്തത്തിൽ മരിച്ചവരുടെ അവയവങ്ങൾ മറ്റുള്ളവരിൽ തുടിക്കും

പുതിയ ഉത്തരവ് പ്രകാരം 56 ജഡ്ജിമാരെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ നിന്ന് അപ്പീൽ കോടതിയിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്. കുറച്ചു കാലം മുൻപാണ് സ്ത്രീകളെ കുവൈത്തിലെ ജുഡീഷ്യറി വ്യവസ്ഥയുടെ ഭാഗമാക്കാൻ സർക്കാർ തീരുമാനിച്ചത്. പരമോന്നത ജുഡീഷ്യൽ കോടതിയിലേക്ക് ഇവർക്ക് നിയമനം നൽകിയതിലൂടെ വനിതകൾക്ക് കൂടുതൽ പ്രാധാന്യം ഈ മേഖലയിൽ ലഭിക്കുന്നു എന്നതിന്റെ സൂചന കൂടെയാണ്. കുവൈത്ത് സ്വദേശി വത്കരണ നയങ്ങളോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ ആണ് ഈ തീരുമാനത്തിലൂടെ വ്യക്തമാക്കുന്നത് എന്ന് അധികൃതർ പറഞ്ഞു.

Summary

Gulf news: Kuwait Appoints Women Judges to Court of Cassation Prosecution Office for First Time in History.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com