കുവൈത്ത്: ഓൺലൈൻ ഗെയിമായ റോബ്ലോക്‌സ് കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന പൊതു പ്രതികരണത്തെ തുടർന്ന്, ഗെയിം താൽക്കാലികമായി നിരോധിക്കുന്നതായി കുവൈത്ത് അറിയിച്ചു. കുവൈത്ത് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റഗുലേറ്ററി അതോറിട്ടി (സിട്ര) അറിയിച്ചു. ഗെയിം ഉപയോഗിക്കുന്നവരെ സംരക്ഷിക്കാനുള്ള നിയമപരമായ അധികാരം ഉപയോഗിച്ചാണ് നിരോധിനം ഏർപ്പെടുത്തുന്നതെന്ന് അതോറിട്ടി അറിയിച്ചു.
കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ് റോബ്ലോക്സ് ഗെയിം എന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ കിട്ടിയ സാഹചര്യത്തിലാണ് നിരോധനമെന്ന് അതോറിട്ടി അറിയിച്ചു. കുട്ടികളിൽ അക്രമവാസന വളർത്തുന്നതായും സദാചാര മൂല്യങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കങ്ങൾ ഉൾക്കൊള്ളുന്നതായും . രക്തരൂഷിത രംഗങ്ങൾ, സാമൂഹികവിരുദ്ധ പ്രവണതകൾ, കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങൾ തുടങ്ങിയവയാണ് പരാതികളിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
ഗെയിമർമാരുടെ സുരക്ഷിതമല്ലാത്ത രീതികൾ, ഇലക്ട്രോണിക് ചൂഷണം, ദോഷകരമായ പെരുമാറ്റം എന്നിവയുൾപ്പെടെയുള്ള അപകടസാധ്യതകൾ കണക്കിലെടുത്താണ് ഈ തീരുമാനം അനിവാര്യമാക്കിയതെന്ന് സിട്ര പറഞ്ഞു.
ഓപ്പറേറ്റിങ് കമ്പനിയുമായുള്ള ചർച്ചകൾ അവസാനിക്കുന്നതുവരെയും "ഏതെങ്കിലും കുറ്റകരമോ അപകടകരമോ ആയ ഉള്ളടക്കം ഇല്ലാതാക്കുന്നതിനും കുട്ടികൾക്ക് മതിയായ സംരക്ഷണ മാനദണ്ഡങ്ങൾ നൽകുന്നതിനുമുള്ള" കമ്പനിയുടെ പ്രതിജ്ഞാബദ്ധത ഉറപ്പാക്കുന്നതുവരെയും നിരോധനം തുടരും. ഈ തീരുമാനം താൽക്കാലികമാണെന്നും അതോറിറ്റി അറിയിച്ചതായി കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
റോബ്ലോക്സ് ഓൺലൈൻ ഗെയിമിങ്, ക്രിയേഷൻ പ്ലാറ്റ്‌ഫോം 2004 ലാണ് ആരംഭിച്ചത്, ഇത് ഉപഭോക്താക്കൾക്ക് വെർച്വൽ ആയി കളികളിൽ ഏർപ്പെടാനും അവർ സൃഷ്ടിക്കുന്നത് പങ്കിടാനും അനുവദിക്കുന്നു.
13 വയസ്സിന് താഴെയുള്ളവർ ഈ ഗെയിം ഉപയോഗിക്കുമ്പോൾ റിമോട്ട് പാരന്റൽ കൺട്രോളുകൾ അവതരിപ്പിക്കുകയും ആശയവിനിമയ രീതികൾ നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തുകൊണ്ട് കഴിഞ്ഞ വർഷം അവസാനം റോബ്ലോക്സ് പ്രധാന സുരക്ഷാ അപ്‌ഗ്രേഡുകൾ പ്രഖ്യാപിച്ചിരുന്നു.
കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഖത്തർ, ഒമാൻ, ചൈന, തുർക്കി, ജോർദാൻ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിൽ റോബ്ലോക്‌സ് ഗെയിം നേരത്തെ നിരോധിച്ചിരുന്നു.
കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമായ 'റോബ്ലോക്‌സ്' ബഹ്റൈനിൽ നിരോധിക്കണമെന്ന പാർലമെന്റ് അംഗം ഹമദ് അൽ ദോയ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
