നിങ്ങൾക്ക് ലഭിച്ച ജോലി ഓഫർ തട്ടിപ്പാണോ?, തിരിച്ചറിയാൻ വഴിയുണ്ട്

തൊഴിലന്വേഷകർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ദുബൈ പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ ഒരു ജോലി ഓഫറോ ജോലി സംബന്ധിച്ച പരസ്യമോ കണ്ടാൽ, ദുബൈ പൊലീസിന്റെ ഇ-ക്രൈം പ്ലാറ്റ്‌ഫോമിൽ അറിയിക്കാം
 Job offer
How to check if an Job offer letter is real or fake in Dubai?Meta AI
Updated on
3 min read

മലയാളത്തിലെ പ്രശസ്തമായ സിനിമകളിലൊന്നാണ് നാടോടിക്കാറ്റ്. അതിലെ ദാസനും വിജയനും ഗഫൂർക്കയും മലയാളികളുടെ മനസ്സിലെ ഇന്നും സജീവമായി നിൽക്കുന്ന കഥാപാത്രങ്ങളാണ്. അത് ജോലിതട്ടിപ്പിനിരയാകുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയാണെങ്കിൽ ആടുജീവിതത്തിലെ നജീബ് പറഞ്ഞത് ജോലി തട്ടിപ്പിനിരയായ യഥാർത്ഥ ജീവിതമാണ്. ജോലി തട്ടിപ്പ് ഇന്നത്തെ കാലത്തും പുതിയ രീതിയിൽ നടക്കുന്നുണ്ട്. പലരും തട്ടിപ്പിനിരയാകുന്നുണ്ട്. നിങ്ങൾക്ക് ജോലി തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം.

 Job offer
'എന്റെ പേര് വന്നതുകൊണ്ട് എനിക്ക് ഒരു എതിര്‍പ്പുമില്ല; അറസ്റ്റില്‍ സംശയം ഉള്ളവര്‍ 43 വര്‍ഷം മുന്‍പുള്ള സ്റ്റേഷനിലെ ഫയലുകള്‍ പരിശോധിക്കട്ടെ'

ദുബൈ: മികച്ച തൊഴിലവസരങ്ങൾ തേടുന്നവരെ പ്രത്യേകിച്ച് മലയാളികളെ ആകർഷിക്കുന്ന പ്രദേശമാണ് ഇന്നും ഗൾഫ് രാജ്യങ്ങൾ, വിശേഷിച്ച് ദുബൈ. അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളുടെ പേരിലുള്ള ജോലി തട്ടിപ്പുകളും കുറവല്ല. നല്ലകാലം സ്വപ്നം കാണുന്നവരുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തകർക്കുന്നതാണ് ജോലി തട്ടിപ്പുകൾ. തട്ടിപ്പിനിരയാകുന്നവരിൽ വിദ്യാസമ്പന്നരും അല്ലാത്തവരുമുണ്ട്. ആദ്യമായി ജോലിക്ക് ശ്രമിക്കുന്നവർ മുതൽ പരിചയസമ്പന്നർവരെ ഇതിനിരകളാകാറുണ്ട്. കാരണം തട്ടിപ്പുകാർ എല്ലായിടത്തും വലവിരിക്കുന്നു.

ഗൾഫിൽ എത്തിയശേഷമായിരിക്കും നിങ്ങൾ അറിയുന്നത് നിങ്ങൾ തട്ടിപ്പിന് ഇരയായി എന്നത്. അത് നിങ്ങളുടെ എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള സുപ്രധാന രേഖകളുടെ നഷ്ടമാകലിനും സാമ്പത്തി നഷ്ടം ഉണ്ടാകുന്നതിനും കാരണമാകാം. ഇത്തരം സംഭവങ്ങൾ സൃഷ്ടിക്കുന്ന മാനസികാഘാതം വളരെ വലുതായിരിക്കും. തട്ടിപ്പിനിരയാകുന്ന വ്യക്തിയെ മാത്രമല്ല, അവരുടെ കുടുംബത്തെയും ഇത് ബാധിക്കും.

 Job offer
ഭീ​മ​ൻ തി​മിം​ഗ​ല സ്രാ​വു​ക​ളെ തൊട്ടടുത്ത് കാണാൻ അവസരം; ഖ​ത്ത​റി​ലേക്ക് പോയാലോ?

തൊഴിലന്വേഷകർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ദുബൈ പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ ഒരു ജോലി ഓഫറോ ജോലി സംബന്ധിച്ച പരസ്യമോ നിങ്ങൾ കണ്ടാൽ, ദുബൈ പൊലീസിന്റെ ഇ-ക്രൈം പ്ലാറ്റ്‌ഫോമായ ecrimehub.gov.ae വഴി റിപ്പോർട്ട് ചെയ്യണം.

ദുബൈ പൊലീസിന്റെ ഇ-ക്രൈം പ്ലാറ്റ്‌ഫോം അനുസരിച്ച്, ആരെങ്കിലും നിങ്ങൾക്ക് ജോലി വാഗ്ദാനം ചെയ്യുന്നതായി നടിച്ച്, നിങ്ങളെ കബളിപ്പിച്ച് പണമോ വ്യക്തിഗത വിവരങ്ങളോ തട്ടിയെടുക്കുന്നതിനെയും വ്യാജ ജോലി തട്ടിപ്പ് എന്നാണ് അർത്ഥമാക്കുന്നത്.

 Job offer
ഈ ഒരു നിയമം അറിഞ്ഞിരുന്നാൽ 400 ദിർഹം പിഴ നൽകേണ്ട; 2 സെക്കന്റ് നിയമം എന്നാൽ എന്ത്?

പലപ്പോഴും തട്ടിപ്പുകാർ ചെയ്യുന്ന കാര്യങ്ങൾ ഇവയാണ്:

വ്യാജ കമ്പനി പേരുകൾ ഉപയോഗിക്കുക.

യഥാർത്ഥമായി തോന്നുന്ന വ്യാജ വെബ്‌സൈറ്റുകൾ സൃഷ്ടിക്കുക.

ദുബൈയിലെ അറിയപ്പെടുന്ന കമ്പനികളെ പ്രതിനിധീകരിക്കുന്നതായി നടിക്കുക.

നിങ്ങൾ തട്ടിപ്പുകാരെ വിശ്വസിച്ചുകഴിഞ്ഞാൽ, വിസ പ്രോസസ്സിങ്, പരിശീലനം അല്ലെങ്കിൽ പശ്ചാത്തല പരിശോധനകൾ എന്നിവയ്‌ക്കായി അവർ പണം ആവശ്യപ്പെടാം. നിങ്ങൾ പണം നൽകിക്കഴിഞ്ഞാൽ, ജോലി ഓഫർ അപ്രത്യക്ഷമാകും - നിങ്ങളുടെ പണത്തോടൊപ്പം. ചിലപ്പോൾ, കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനായി തട്ടിപ്പുകാർ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും കൈക്കലാക്കാം.

 Job offer
218 കോടി രൂപയുടെ വജ്രം തട്ടിയെടുത്തു; മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി ദുബൈ പൊലീസ്(വിഡിയോ)

തട്ടിപ്പുകാരാണോ എന്നറിയാൻ ചില മാർ​ഗങ്ങൾ

ജോലി അപേക്ഷയ്ക്കോ, വിസ പ്രോസസ്സിങ്ങിനോ, പരിശീലനത്തിനോ ഒരിക്കലും ഫീസ് അടയ്ക്കരുത്. ദുബൈയിലുള്ള യഥാർത്ഥ തൊഴിലുടമകൾ അപേക്ഷകരോട് മുൻകൂട്ടി പണം ചോദിക്കില്ല. ജോലിക്ക് ഒരാളെ നിയമിക്കന്നതിനുള്ള നിയമാനുസൃതമായ എല്ലാ ചെലവുകളും തൊഴിലുടമയാണ് വഹിക്കുന്നത്.

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചോ പ്രധാന ഓഫീസിൽ നേരിട്ട് വിളിച്ചോ അവരുടെ കോൺടാക്റ്റ് വിശദാംശങ്ങൾ പരിശോധിക്കുക. സംശയാസ്‌പദമായ നമ്പറുകളെയോ ഇമെയിലുകളെയോ വിശ്വസിക്കരുത്.

നിങ്ങളുമായുള്ള ആശയവിനിമയം നടത്തുന്നത് വാട്ട്‌സ്ആപ്പ്, ടെലിഗ്രാം അല്ലെങ്കിൽ സൗജന്യ ഇമെയിൽ സേവനങ്ങൾ വഴി മാത്രമാണെങ്കിൽ ജാഗ്രത പാലിക്കുക. പ്രൊഫഷണൽ കമ്പനികൾ ഔദ്യോഗിക ചാനലുകൾ (ഉദാഹരണം ഔദ്യോഗിക ഇ മെയിൽ) ആണ് ഉപയോഗിക്കുന്നത്.

എന്തെങ്കിലും സംശയാസ്പദമായി തോന്നിയാൽ, വ്യക്തിഗത രേഖകളോ വിശദാംശങ്ങളോ പങ്കിടുന്നതിന് മുമ്പ് ആ സ്ഥാപനത്തെ കുറിച്ച് ആവർത്തിച്ച് പരിശോധിച്ച് ഉറപ്പുവരുത്തുക.

 Job offer
ഔ​ഡി​ ആ​ർ എ​സ് ​7 ദുബൈ പൊലീസിന് സ്വന്തം; കള്ളനെ പിടിക്കാനല്ല ഈ ആഡംബര കാറുകൾ (വിഡിയോ )

ഒരു ജോലി ഓഫർ വ്യാജമാണെന്ന് നിങ്ങൾ സംശയിക്കുന്നുവെങ്കിൽ അല്ലെങ്കിൽ ഒരു റിക്രൂട്ടർ എന്ന് വിളിക്കപ്പെടുന്നയാൾ നിങ്ങളോട് പണം ആവശ്യപ്പെട്ടാൽ ഇനി പറയുന്ന കാര്യങ്ങൾ നിർബന്ധമായും ചെയ്യണം

സന്ദേശങ്ങൾ, ഇമെയിലുകൾ, ഓഫർ ലെറ്ററുകൾ, പേയ്‌മെന്റ് അഭ്യർത്ഥനകൾ എന്നിവയുടെ സ്ക്രീൻഷോട്ടുകൾ പോലുള്ള തെളിവുകൾ സൂക്ഷിച്ചുവെക്കണം.

തട്ടിപ്പിനെക്കുറിച്ച് eCrime.ae വഴി ദുബൈ പൊലീസിന്റെ eCrime ഡിവിഷനിൽ ഉടൻ റിപ്പോർട്ട് ചെയ്യുക.

തട്ടിപ്പുകാ‍ർക്ക് മറുപടി നൽകുകയോ പണം അയയ്ക്കുകയോ ചെയ്യരുത്.

ദുബൈ പൊലീസ് ആപ്പ് വഴി ഇ-ക്രൈം വിഭാഗത്തിൽ പ്രവേശിച്ച് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനും കഴിയും.

 Job offer
ദുബൈ മുനിസിപ്പാലിറ്റിയുടെ ഈ ആപ്പ് നിങ്ങൾക്ക് പണി തരും, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ

ഒരു ജോബ് ഓഫർ വ്യാജമാണോ എന്ന് എങ്ങനെ പരിശോധിക്കാം

യുഎഇയിൽ നിങ്ങൾക്ക് ജോലി വാഗ്ദാനം ലഭിച്ചാൽ, മാനവ വിഭവശേഷി, എമിറൈറ്റേഷൻ മന്ത്രാലയം (MOHRE) നൽകുന്ന ഒരു ഓഫർ ലെറ്റർ നിങ്ങൾക്ക് ലഭിക്കും.

ജോലിക്ക് നിയമിക്കപ്പെടുന്ന ഇന്ത്യാക്കാർക്ക് യുഎഇയിലെ ഇന്ത്യൻ എംബസി വഴി ഓഫറിന്റെ സാധുത പരിശോധിക്കാൻ കഴിയും.

MOHRE വെബ്‌സൈറ്റിൽ: enquiry.mohre.gov.ae-യിൽ കയറി ഓഫർ ലെറ്റർ നമ്പർ ഉപയോഗിച്ച് തൊഴിലുടമയുടെ സാധുത പരിശോധിക്കാം

 Job offer
ദേ ഒരു റോബോട്ട് അല്ലെ ഓടിപ്പോകുന്നത്?; എന്തൊക്കെ മാറ്റങ്ങളാണ് ദുബൈയിൽ സംഭവിക്കുന്നത്! (വിഡിയോ)

നിയമാനുസൃത കമ്പനി ആണോ എന്ന് എങ്ങനെ പരിശോധിക്കാം

അതിനായി ദുബൈയിലെ നാഷണൽ ഇക്കണോമിക് രജിസ്റ്ററിൽ (NER) പരിശോധിക്കാം. യുഎഇയിലെ സാമ്പത്തിക ലൈസൻസുകളെക്കുറിച്ചുള്ള തൽക്ഷണവും കൃത്യവും സമഗ്രവുമായ ഡാറ്റ നൽകുന്ന ഒരു ഫെഡറൽ പ്ലാറ്റ്‌ഫോമാണിത്.

നാഷണൽ ഇക്കണോമിക് രജിസ്റ്ററിൽ (NER) കയറി ഇംഗ്ലീഷ് അല്ലെങ്കിൽ അറബിയിൽ കമ്പനിയുടെ പേര് പരിശോധിക്കാം. അതുവഴി ഒരു കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും ലൈസൻസ് നേടിയിട്ടുണ്ടോ എന്നും നിങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയും.

അതിനായി ആദ്യം NER പ്ലാറ്റ്‌ഫോമിലേക്ക് പോകുക.

‘ഇക്കണോമിക് ലൈസൻസുകളെക്കുറിച്ചുള്ള അന്വേഷണം’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

കമ്പനിയുടെ പേര് നൽകി എമിറേറ്റ് സെലക്ട് ചെയ്യുക.

കമ്പനിക്ക് സജീവമായ ട്രേഡ് ലൈസൻസ് ഉണ്ടോ എന്ന് കാണാൻ സെർച്ചിൽ ക്ലിക്ക് ചെയ്യുക

 Job offer
സ്പീഡ് കുറയ്ക്കരുത്, പിഴ അടയ്ക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലീസ്

യുഎഇ എൻട്രി പെർമിറ്റ് എങ്ങനെ പരിശോധിക്കാം

നിങ്ങൾക്ക് ഒരു എൻട്രി പെർമിറ്റോ വിസയോ ലഭിക്കുകയാണെങ്കിൽ, എല്ലായ്പ്പോഴും അതിന്റെ സാധുത പരിശോധിക്കുക.

ദുബൈ നൽകുന്ന എൻട്രി പെർമിറ്റ്/വിസ:

GDRFA വെബ്സൈറ്റ് (gdrfad.gov.ae/en) വഴി പരിശോധിക്കുക. ഹോംപേജിലെ വിസ സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് നിങ്ങളുടെ ഫയൽ നമ്പർ, ദേശീയത, ജനനത്തീയതി, പേര് (ഫസ്റ്റ് നെയിം) എന്നിവ നൽകുക.

അബുദാബി, ഷാർജ, അജ്മാൻ, റാസൽ ഖൈമ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ നിന്നുള്ള എൻട്രി പെർമിറ്റുകൾ/വിസകൾ:

യുഎഇയുടെ ഐസിപി സ്മാർട്ട് സർവീസസ് പ്ലാറ്റ്‌ഫോമായ smartservices.icp.gov.ae ഉപയോഗിക്കുക.

പബ്ലിക് സർവീസസിലേക്ക് പോയി, ഫയൽ വാലിഡിറ്റിയിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് നിങ്ങളുടെ പാസ്‌പോർട്ട് അല്ലെങ്കിൽ ഫയൽ നമ്പറും ദേശീയതയും നൽകുക. അപ്പോൾ നിങ്ങൾക്ക് അത് സംബന്ധിച്ചുള്ള വിവരം ലഭ്യമാകും.

വിവരങ്ങൾക്ക് കടപ്പാട്: ഗൾഫ് ന്യൂസ്, ദുബൈ ഔദ്യോഗിക സൈറ്റുകൾ

Summary

Gulf News:You can protect yourself from job scams in the UAE in various ways. You can use these methods to do so.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com