ദോഹ: ഭീമൻ തിമിംഗല സ്രാവുകളെ തൊട്ടടുത്ത് കാണാൻ ആഗ്രഹമുണ്ടോ? എന്നാൽ അതിന് അവസരമുണ്ട്. ഖത്തറിന്റെ വടക്കൻ മേഖലയിലെ തീരപ്രദേശമായ അൽ ഷഹീൻ മറൈൻ സോണിൽ വേനൽക്കാലമാകുന്നതോടെ തിമിംഗല സ്രാവുകൾ കൂട്ടമായി എത്താറുണ്ട്.
ഇവയിൽ ലോകത്തെ തന്നെ ഏറ്റവും വലിയ ഭീമൻ തിമിംഗല സ്രാവുകളുമുണ്ടാകും. ഇവയെ നമുക്കു അടുത്ത് കാണാൻ ഡിസ്കവർ ഖത്തർ എന്ന കമ്പനി അവസരമൊരുക്കുന്നുണ്ട്.
ഖത്തർ ടൂറിസവുമായി സഹകരിച്ച് ആണ് ഡിസ്കവർ ഖത്തർ ഈ അവസരം ഒരുക്കുന്നത്. വെയ്ൽ ഷാർക്ക് ടൂറുകളിലൂടെ സമുദ്രമേഖലയിൽ പ്രവേശിക്കുന്നതിനും ഖത്തറിന്റെ സമുദ്ര വൈവിധ്യങ്ങൾ അടുത്തറിയുന്നതിനുമുള്ള അവസരവും നമുക്ക് ലഭിക്കും. ആഡംബര ബോട്ടുകളിൽ മറൈൻ വിദഗ്ധരുടെ കൂടെയാകും യാത്ര. ഇവർ തിമിംഗല സ്രാവുകളെ പറ്റിയുള്ള വിവരങ്ങളും ഇവയുടെ ആവാസ വ്യവസ്ഥയെപ്പറ്റിയും വിശദമായി പറഞ്ഞു തരുകയും ചെയ്യും.
വലിയ ശരീരമുണ്ടെങ്കിലും തിമിംഗല സ്രാവുകൾ മനുഷ്യരെ ഉപദ്രവിക്കാറില്ല. മറ്റ് സ്രാവുകളിൽ നിന്ന് വ്യത്യസ്തമായി ഇവ ചെറിയ ജീവികളെയാണ് ഭക്ഷിക്കുന്നത്. ശാന്തമായി വെള്ളത്തിലൂടെ നീന്തിയാണ് ഇവ ഇര തേടുന്നത് എന്ന പ്രത്യേകത കൂടി ഇവയ്ക്കുണ്ട്. എല്ലാ വർഷവും ഏകദേശം മുന്നൂറോളം തിമിംഗല സ്രാവുകൾ ത്തുചേരുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ യാത്രക്ക് നിങ്ങൾക്കും അവസരമുണ്ട്. അതിനായി www.discoverqatar.qa/wsoq സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
