സൈ​ബ​ർ തട്ടിപ്പ് വർധിക്കുന്നു; ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കുവൈത്ത്

പാ​സ്‌​വേ​ഡു​ക​ളിൽ അ​ക്ഷ​ര​ങ്ങ​ൾ, അ​ക്ക​ങ്ങ​ൾ, പ്ര​ത്യേ​ക‍ ചി​ഹ്ന​ങ്ങ​ള്‍ എ​ന്നി​വ ചേർത്ത് വേണം നിർമ്മിക്കാൻ. അല്ലാതെ ജനന ദിവസം,പേരുകൾ എന്നിങ്ങനെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നവ പാ​സ്‌​വേ​ഡ് ആയി ഉപയോഗിക്കരുത്.
Kuwait  POLICE
Kuwait urges the public to stay vigilant against cyber fraud SPECIAL ARRANGEMENT
Updated on
1 min read

കുവൈത്ത് സിറ്റി: സൈ​ബ​ർ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത്. പാ​സ്‌​വേ​ഡു​ക​ൾ, അക്കൗണ്ട് നമ്പർ വ്യക്തിഗത വിവരങ്ങൾ എന്നിവ ജനങ്ങൾ രഹസ്യമായി സൂക്ഷിക്കണം. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പരാതികളുടെ എണ്ണത്തിൽ വർധന ഉണ്ടായ സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്.

Kuwait  POLICE
ദുബൈ മുനിസിപ്പാലിറ്റിയുടെ ഈ ആപ്പ് നിങ്ങൾക്ക് പണി തരും, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ

പാ​സ്‌​വേ​ഡു​ക​ളിൽ അ​ക്ഷ​ര​ങ്ങ​ൾ, അ​ക്ക​ങ്ങ​ൾ, പ്ര​ത്യേ​ക‍ ചി​ഹ്ന​ങ്ങ​ള്‍ എ​ന്നി​വ ചേർത്ത് വേണം നിർമ്മിക്കാൻ. അല്ലാതെ ജനന ദിവസം,പേരുകൾ എന്നിങ്ങനെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നവ പാ​സ്‌​വേ​ഡ് ആയി ഉപയോഗിക്കരുത്. ടു-​ഫാ​ക്ട​ർ ഓ​ത​ന്റി​ക്കേ​ഷ​ൻ പോലെയുള്ള സുരക്ഷാ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക. പരിചയമില്ലാത്ത സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിന്ന് വരുന്ന ലിങ്കുകളും അ​റ്റാ​ച്ചു​മെ​ന്റു​ക​ളി​ലും ക്ലിക്ക് ചെയ്യരുത്.

Kuwait  POLICE
കുവൈത്ത് വിഷ മദ്യ ദുരന്തം: 13 പേർ മരിച്ചു, 21 പേരുടെ കാഴ്ച നഷ്ടമായി; ഹെല്പ് ലൈൻ നമ്പറുമായി എംബസി

കൃത്യ സമയങ്ങളിൽ ആ​ന്റി​വൈ​റ​സ്, ആ​പ്ലി​ക്കേ​ഷ​നു​ക​ൾ എ​ന്നി​വ അ​പ്‌​ഡേ​റ്റ് ചെയ്യണം. സോ​ഷ്യ​ൽ മീ​ഡി​യയിൽ ഉ​ൾ​പ്പെ​ടെ ഓ​ൺ​ലൈ​നി​ൽ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ പ​ങ്കി​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. വ്യക്തിപരമായ വിവരങ്ങൾ ശേഖരിച്ചു തട്ടിപ്പ് നടത്തുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Summary

Gulf news: Kuwait urges the public to stay vigilant against cyber fraud.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com