റ​ഡാ​ർ യൂ​ണിറ്റു​ക​ൾ പണി തുടങ്ങി; കുവൈത്തിൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക (വിഡിയോ)

അമിത വേഗതിയിലാണ് നിങ്ങളുടെ വാഹനമെന്ന് കണ്ടെത്തിയാൽ തൊട്ടടുത്തുള്ള ഹൈവേ പൊലിസിന് വിവരം നൽകും. അവർ നിങ്ങളുടെ പിറകെ വന്ന ശേഷം വാഹനം നിർത്താൻ ആവശ്യപ്പെടും. തുടർന്ന് ട്രാഫിക് നിയമങ്ങൾ ലംഘിച്ചു എന്ന വിവരം നിങ്ങളെ അറിയിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
mobile radar
Kuwait’s Highways Division launched a mobile radar crackdown targeting speeding across multiple governorates.KUWAIT POLICE/X
Updated on
1 min read

കു​വൈ​ത്ത് സിറ്റി: കു​വൈ​ത്തിലെ റോഡുകളിലൂടെ അമിത വേഗത്തിൽ വാഹനമോടിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക. നിങ്ങളെ ട്രാഫിക് പൊലീസിന്റെ റ​ഡാ​ർ യൂ​ണിറ്റു​ക​ൾ നിരീക്ഷിക്കുന്നുണ്ടാകും. നിയമ ലംഘനം കണ്ടത്തിയാൽ പിഴയും, ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ൽ അടക്കമുള്ള നടപടികളും നിങ്ങൾ നേ​രി​ടേ​ണ്ടി​വ​രും. റോ​ഡ് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാക്കാനും ല​ക്ഷ്യ​മി​ട്ട് ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ് ആണ് പുതിയ രീതി നടപ്പാക്കിയിരിക്കുന്നത്,

mobile radar
പ്രവാസികളുടെ ലൈസൻസ് കാലാവധി വർദ്ധിപ്പിച്ച് കുവൈത്ത്

രാജ്യത്തെ വിവിധ ഹൈ​വേ​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം മൊ​ബൈ​ൽ റ​ഡാ​ർ യൂ​ണി​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന നടത്തിയിരുന്നു. അമിത വേഗതയിൽ വാഹനമോടിച്ച 118 പേർ പരിശോധനയിൽ കുടുങ്ങി. നിയമം ലംഘിച്ചതിന് ഇവർക്ക് നോ​ട്ടീ​സും നൽകിയിട്ടുണ്ട്. മുൻപ് കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ മൂന്ന് പേ​രെ പരിശോധനയിൽ അ​റ​സ്റ്റ് ചെയ്യുകയും ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​ത്തിനായി പരിശോധനകൾ തുടരുമെന്നും ട്രാഫിക് പൊലീസ് വ്യക്തമാക്കി.

mobile radar
യാത്രാ വിലക്ക്: കുവൈത്തിൽ കുടുങ്ങിയത് പതിനായിരത്തിലേറെ പ്രവാസികൾ

വാഹത്തിരക്ക് ഇല്ലാത്ത പ്രധാന ഹൈവേകളിൽ പരമാവധി വേഗതയും കടന്ന് വാഹനമോടിക്കുന്നവരെയാണ് റ​ഡാ​ർ യൂ​ണിറ്റു​ക​ൾ കണ്ടെത്തുക. ഹൈ​വേ​ക​ളുടെ സമീപം നിങ്ങൾക്ക് കാണാൻ കഴിയാതെ രീതിയിൽ മറഞ്ഞിരുന്നാകും റഡാർ യൂണിറ്റുകൾ ഉപയോഗിച്ച് പൊലീസ് പരിശോധന നടത്തുക. അമിത വേഗതിയിലാണ് നിങ്ങളുടെ വാഹനമെന്ന് കണ്ടെത്തിയാൽ തൊട്ടടുത്തുള്ള ഹൈവേ പൊലിസിന് വിവരം നൽകും. അവർ നിങ്ങളുടെ പിറകെ വന്ന ശേഷം വാഹനം നിർത്താൻ ആവശ്യപ്പെടും. തുടർന്ന് ട്രാഫിക് നിയമങ്ങൾ ലംഘിച്ചു എന്ന വിവരം നിങ്ങളെ അറിയിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

mobile radar
കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക്, ഉഷ്ണക്കാറ്റ് മുന്നറിയിപ്പ്

ഗ​താ​ഗ​ത നി​യ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴത്തുകയിൽ വൻ വർധനവ് ആണ് അടുത്തിടെ കുവൈത്ത് വരുത്തിയത്. ക​ഴി​ഞ്ഞ മാ​സം മുതൽ രാ​ജ്യ​ത്ത് പു​തി​യ ഗ​താ​ഗ​ത നിയമം ന​ട​പ്പാ​ക്കി​യി​ട്ടുമുണ്ട്. അതെ സമയം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടികളെന്നും ട്രാഫിക് നിയമങ്ങൾ പാലിച്ച് ജനങ്ങൾ വാഹനമോടിക്കണമെന്നു അധികൃതർ അഭ്യർത്ഥിച്ചു.

Summary

GULF NEWS: Kuwait’s Highways Division conducted a field campaign using mobile radar units to crack down on speeding across multiple governorates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com