കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക്, ഉഷ്ണക്കാറ്റ് മുന്നറിയിപ്പ്

പൊടിക്കാറ്റ് വീശുന്നതോടെ കാഴ്ചാ പരിധി 1,000 മീ​റ്റ​റി​ൽ താ​ഴെ​യാകും. അത് കൊണ്ട് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും, കാലാവസ്ഥ മുന്നറിയിപ്പുകൾ പരിശോധിച്ച ശേഷം മാത്രം യാത്രകൾ ആരംഭിക്കണമെന്നും കുവൈത്ത് ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
sand storm
Temperature in Kuwait to Rise Up to 52 Degrees Celsius@HatimElmadani
Updated on
1 min read

കുവൈത്ത് സിറ്റി: രാ​ജ്യ​ത്ത് വരും ദിവസങ്ങളിൽ ക​ന​ത്ത ചൂ​ട് അനുഭവപ്പെടുമെന്ന് അധികൃതർ. താപനില 52 ഡിഗ്രി സെൽഷ്യസ് ഉയരാനും,മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ഉ​ഷ്ണ​ക്കാ​റ്റ് വീശാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.

തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കാഴ്ച പരിധി കുറഞ്ഞേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

sand storm
കുവൈത്ത് വിമാനത്താവളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ഈ ആഴ്ച ഉയർന്ന താ​പ​നി​ല 49 മു​ത​ൽ 52 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വരെയും, കുറഞ്ഞത് 32 മു​ത​ൽ 35 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യുമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ ആ​ഴ്ചയുടെ അവസാനം താ​പ​നി​ല വീണ്ടും ഉയരും. ജനങ്ങൾ മതിയായ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

പൊടിക്കാറ്റ് വീശുന്നതോടെ കാഴ്ചാ പരിധി 1,000 മീ​റ്റ​റി​ൽ താ​ഴെ​യാകും. അത് കൊണ്ട് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും, കാലാവസ്ഥ മുന്നറിയിപ്പുകൾ പരിശോധിച്ച ശേഷം മാത്രം യാത്രകൾ ആരംഭിക്കണമെന്നും കുവൈത്ത് ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

sand storm
റോഡിൽ അഭ്യാസ പ്രകടനങ്ങൾ വേണ്ട; മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

ശക്തിയായായ ഉ​ഷ്ണ​ക്കാ​റ്റ് വീശുന്ന സാഹചര്യത്തിൽ കടലിൽ പോകുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തി​ര​മാ​ല​ക​ൾ ആ​റ് അ​ടി​ക്ക് മു​ക​ളി​ൽ ഉ​യ​രു​മെ​ന്നാണ് റിപ്പോർട്ടുകൾ. വിനോദ സഞ്ചാരികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചു മാത്രമേ കടലിൽ ഇറങ്ങാൻ പാടുള്ളു എന്നും കാ​ല​വ​സ്ഥ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു.

Summary

Gulf Weather News: Temperature in Kuwait to Rise Up to 52 Degrees Celsius

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com