

ദുബൈ: കൗമാരപ്രായത്തിൽ കാണാതായി മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം,കുടുംബവുമായി വീണ്ടും ഒന്നിച്ചു. കൗമാരപ്രായത്തിൽ കാണാതായ കുട്ടിയെ യൗവ്വനത്തിലെ അവസാനനാളുകളിൽ ദുബൈയിൽ അത്ഭുതകരമായി കണ്ടെത്തുകയായിരുന്നു.
സ്വന്തം ഗ്രാമത്തിൽ നിന്ന് മറ്റൊരു പ്രദേശത്തേക്ക് ട്രെയിനിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടിയെ കാണാതായി. വർഷങ്ങളോളം കുട്ടിയെ തേടി കുടുംബം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതീക്ഷ മങ്ങിയ കുടുംബം മകൻ എന്നത്തേക്കുമായി നഷ്ടപ്പെട്ടുവെന്ന് ആ ഈജ്പിഷ്യൻ കുടുംബം വേദനയോടെ തിരിച്ചറിഞ്ഞു.
വീട്ടുകാരുടെ ഓർമ്മകളിൽ നിറഞ്ഞു നിന്ന കൗമാരക്കാരനെ 33 വർഷത്തിന് ശേഷം അവിചാരിതമായി ദുബൈയിൽ നിന്ന് കണ്ടെത്തി. അതിന് വഴിയൊരുക്കിയത് ദുബൈ പൊലിസിൽ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥനാണ്.
അമര കമാൽ എന്ന മുൻ പൊലിസ് ഉദ്യോഗസ്ഥൻ തന്റെ പുതിയ ജോലിസ്ഥലത്ത് സഹപ്രവർത്തകനുമായി നടത്തിയ സൗഹൃദസംഭാഷണമാണ് കുടുംബത്തിന്റെ പുനഃസമാഗമത്തിന് വഴിയൊരുക്കിയത്. സംഭാഷണത്തിനിടയിൽ മൂന്ന് പതിറ്റാണ്ട് മുമ്പ് പോർട്ട് സെയ്ദിലേക്കുള്ള യാത്രാമധ്യേ ദുരൂഹമായി കാണാതായ ബന്ധുവിനെ കുറിച്ച് സഹപ്രവർത്തകൻ കമാലിനോട് സാന്ദർഭികമായി പറഞ്ഞു.
ഈ സംഭവകഥയിൽ കൗതുകം തോന്നിയ, കമാൽ എന്ന മുൻ പൊലിസ് ഉദ്യോഗസ്ഥന്റെ അന്വേഷണ പാടവവും ബന്ധങ്ങളും ഇവിടെ സഹായകമായി. തന്റെ പഴയ ബന്ധങ്ങൾ ഉപയോഗിച്ച് അന്വേഷണം ആരംഭിച്ചു. ഒടുവിൽ കാണാതായ ആൺകുട്ടിയുടെ ഫോട്ടോയുള്ള ഒരു സ്കൂൾ രേഖ അദ്ദേഹത്തിന് ലഭിച്ചു. അദ്ദേഹത്തെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു പിന്നീടുള്ള കാര്യങ്ങൾ.
കാണാതായ ആൺകുട്ടിയുടെ വൃദ്ധയായ അമ്മയ്ക്ക് ആ നാൽപ്പതുകാരന്റെ ഒരു ഫോട്ടോ കാണിച്ചപ്പോൾ, ആ സമയത്ത് കിടപ്പിലായിരുന്ന അവർ തന്റെ മകനെ തിരിച്ചറിഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
"അത് നിങ്ങളുടെ സഹോദരനാണ്," അമ്മ തന്റെ മറ്റ് മക്കളോട് പറഞ്ഞു, "അവനെ ഇനിയും നമുക്ക് നഷ്ടമാകരുത്" എന്ന് അമ്മ അവരോട് പറഞ്ഞു.
താമസിയാതെ അമ്മ മരിച്ചു, തന്റെ നഷ്ടപ്പെട്ട മകൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അറിയാൻ മാത്രം ജീവിച്ചിരുന്ന അമ്മ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates