മസ്കത്ത്: ടാക്സി സേവനങ്ങൾക്ക് സർക്കാർ നിശ്ചയിച്ച നിരക്കിൽ മാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ. ഇത് സംബന്ധിച്ച അറിയിപ്പ് ടാക്സി ആപ് ഓപറേറ്റർമാർക്ക് നൽകിയതായി ഒമാൻ ഗതാഗത വകുപ്പ് അറിയിച്ചു. ഔദ്യോഗികമായി നിശ്ചയിച്ച ടാക്സി നിരക്കുകൾ മാത്രമേ ഈടാക്കാൻ പാടുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.
നിശ്ചയിച്ച നിരക്കിൽ നിന്ന് മാറ്റം വരുത്തുന്നത് ജനങ്ങളോടുള്ള അനീതിയാണ്. പല നിരക്കുകൾ ഈടാക്കുന്നത് വഴി ഉപഭോക്താക്കൾക്ക് ഈ മേഖലയോടുള്ള വിശ്വാസം തകർക്കും. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നിരക്കുകളിൽ മാറ്റം വരുത്തരുത്. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
നിയമം പാലിച്ചാണോ ടാക്സികൾ നിരക്ക് ഈടാക്കുന്നത് എന്ന് പരിശോധിക്കാൻ സർക്കാർ തലത്തിൽ പരിശോധന നടത്തും. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ടാക്സി ആപ് പ്ലാറ്റ്ഫോമുകൾക്കും ഈ മുന്നറിയിപ്പ് ബാധകമാണ്. ടാക്സിയുമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുമുള്ള നിരക്ക് വർധനവിന് മുൻപ് മന്ത്രാലയ അനുമതി വാങ്ങണമെന്നും എന്നും അധികൃതർ ഓർമ്മപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
