അയ്യോ ലഗേജുകൾ കയറ്റാൻ മറന്നല്ലോ; യാത്രക്കാരെ വലച്ച് സ്‌പൈസ് ജെറ്റ്

ദുബൈയിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ ലഗേജുകൾ കയറ്റുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചു എന്നാണ് റിപ്പോർട്ട്.
Spice Jet ticket
Passengers shocked as Dubai–Delhi Spice Jet flight lands without any luggageSpice Jet/x
Updated on
1 min read

ദുബൈ: ദുബൈയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ വിമാനത്തിൽ യാത്രക്കാരുടെ ലഗേജുകൾ കയറ്റിയില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം ഡൽഹിയിൽ എത്തിയ സ്പൈസ് ജെറ്റ് വിമാനമാണ് യാത്രക്കാരെ വലച്ചത്.

ദുബൈയിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ ലഗേജുകൾ കയറ്റുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചു എന്നാണ് റിപ്പോർട്ട്.

Spice Jet ticket
വിമാനത്തിന്റെ സഹപൈലറ്റായി ബിജെപി എംപി, യാത്രക്കാരനായി കേന്ദ്രമന്ത്രി

148 യാത്രക്കാരുമായി എസ്‌ജി-12 വിമാനം യുഎഇ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് യാത്ര ആരംഭിച്ചത്. ഇന്ത്യൻ സമയം വൈകുന്നേരം അഞ്ച് മണിയോടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ഇറങ്ങി.

തുടർന്ന് യാത്രക്കാർ ലഗേജുകൾ സ്വീകരിക്കുവാൻ കൗണ്ടറിൽ എത്തിയപ്പോഴാണ് ഒരു ബാഗ് പോലും എത്തിയിട്ടില്ല എന്ന് മനസിലായത്. ഇതോടെ വിമാനത്താവളത്തിനുള്ളിൽ ആളുകൾ പ്രതിഷേധവുമായി രംഗത്ത് എത്തി.

Spice Jet ticket
ദുബൈ വിമാനത്താവളത്തിലെ ‘സ്മാ​ർ​ട്ട് റെ​ഡ് കാ​ർ​പെ​റ്റ് ' വൻ ഹിറ്റ്

വിമാനത്തിന്റെ ഭാരം അമിതമായാൽ ചെക്ക്-ഇൻ ചെയ്ത ബാഗേജുകൾ ദുബൈയിൽ തന്നെ തിരിച്ചിറക്കുക ആയിരുന്നെന്ന് അധികൃതർ പറഞ്ഞതായി യാത്രക്കാർക്ക് ലഭിച്ച വിവരം. കൃത്യമായി തൂക്കം അളന്നതിന് ശേഷമാണ് ബാഗുകൾ വിമാനത്തിൽ കയറ്റുന്നത്. പിന്നെ എങ്ങനെ അമിത ഭാരമാകും എന്നാണ് യാത്രക്കാരുടെ ചോദ്യം.

അടുത്ത വിമാനത്തിൽ തന്നെ ലഗേജുകൾ എത്തിക്കാമെന്ന് ഉറപ്പു നൽകിയതായി ജീവനക്കാർ അറിയിച്ചതോടെ യാത്രക്കാർ പ്രതിഷേധം അവസാനിപ്പിച്ചതായി ആണ് റിപ്പോർട്ടുകൾ.

Summary

Gulf news: Passengers shocked as Dubai–Delhi SpiceJet flight lands without any luggage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com