കനത്ത ചൂടില്‍ ആശ്വാസമായി മഴയെത്തും; സൗദിയില്‍ ജാഗ്രത നിര്‍ദേശം

Rain to bring relief from intense heat; Saudi Arabia issues alert
Saudi Arabia
Edited By:
Updated on
1 min read

റിയാദ്: കനത്ത ചൂടില്‍ ആശ്വാസമായി സൗദിയില്‍ ഇന്ന് വേനല്‍ മഴയെത്തും. റിയാദ് പ്രവിശ്യയില്‍ വിവിധ ഇടങ്ങളില്‍ ഇന്ന് നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറഞ്ഞു. മഴയോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടാകാന്‍ സാധ്യതയുണ്ട്.

മോശം കാലാവസ്ഥ കാരണം അന്തരീക്ഷത്തിലെ കാഴ്ചാപരിധി കുറയാന്‍ ഇടയുള്ളതിനാല്‍ വാഹനമോടിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ പ്രദേശവാസികള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Rain to bring relief from intense heat; Saudi Arabia issues alert
വ്യാജ പ്രവൃത്തി പരിചയ രേഖകള്‍ ഹാജരാക്കി; ഖത്തറില്‍ നഴ്‌സുമാര്‍ക്ക് ആജീവനാന്ത വിലക്ക്

റിയാദിലെ അല്‍ അഫ്‌ലജ്, സുലൈല്‍, വാദി അദ്-ദവാസിര്‍, അല്‍ റെയ്ന്‍, അല്‍ ഖുവയ്യ, അല്‍ ഹരീഖ്, അല്‍ ഖര്‍ജ്, അദ് ദിലം, അല്‍ മുസാഹ്മിയ, ഹൗത്ത ബാനി തമീം എന്നീ ഗവര്‍ണറേറ്റുകളിലാണ് മഴ പ്രധാനമായും ബാധിക്കുക. മഴയുടെ സമയത്ത് വാദികള്‍, താഴ്വരകള്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇറങ്ങരുതെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കുന്ന ഔദ്യോഗിക സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Rain to bring relief from intense heat; Saudi Arabia issues alert
എമിറേറ്റ്‌സ് ഗ്രൂപ്പില്‍ തൊഴില്‍ നേടാം; നൂറിലേറെ ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം
Rain to bring relief from intense heat; Saudi Arabia issues alert
സൗജന്യമായി ടിക്കറ്റ് തീയതി മാറ്റാം; ദുബൈ യാത്രക്കാര്‍ക്ക് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്‌സ്
Summary

Rain to bring relief from intense heat; Saudi Arabia issues alert

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com