പ്രവാസികള്‍ക്ക് ആശ്വാസം; നാളെ മുതല്‍ കുവൈത്ത് വിമാനത്താവളം സാധാരണനിലയിലേക്ക്

Relief for expatriates; More services from Kuwait International Airport from tomorrow
airportഫയല്‍ ചിത്രം
Edited By:
Updated on
1 min read

കുവൈത്ത് സിറ്റി: നാളെ മുതല്‍ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍. മൂന്ന് മാസത്തെ നിയന്ത്രണങ്ങള്‍ക്ക് ശേഷം ടെര്‍മിനല്‍ ഒന്നില്‍ നിന്ന് അന്താരാഷ്ട്ര വിമാന കമ്പനികളുടെ സര്‍വീസുകള്‍ പുനരാരംഭിക്കും.

Relief for expatriates; More services from Kuwait International Airport from tomorrow
ഈ രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? ദുബൈയില്‍ 'ഈസി'യായി വാഹനം ഓടിക്കാം
Relief for expatriates; More services from Kuwait International Airport from tomorrow
പ്രവാസികൾ ശ്രദ്ധിക്കുക; യുഎഇയിൽ ജൂൺ 1 മുതൽ പുതിയ നിയമ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ

എമിറേറ്റ്‌സ്, സൗദിയ, ഖത്തര്‍ എയര്‍വേയ്‌സ്, ഇത്തിഹാദ്, ഫ്‌ലൈദുബൈ തുടങ്ങിയ നിരവധി അന്താരാഷ്ട്ര വിമാന കമ്പനികള്‍ നാളെ മുതല്‍ ഘട്ടംഘട്ടമായി സര്‍വീസ് നടത്തും. സ്‌കൂള്‍ അവധിക്കാല യാത്രകള്‍ക്ക് തയ്യാറെടുക്കുന്ന മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഇത് വലിയ ആശ്വാസമാകും. കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് ലഭ്യത വര്‍ധിക്കുമെന്നും നിരക്കുകളില്‍ കുറവുണ്ടാകുമെന്നും പ്രവാസികള്‍ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ മാസങ്ങളില്‍ പരിമിതമായ സര്‍വീസുകളും ഉയര്‍ന്ന ടിക്കറ്റ് നിരക്കുകളും കാരണം വലിയ പ്രതിസന്ധിയാണ് യാത്രക്കാര്‍ നേരിട്ടത്.ഇറാന്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച ടെര്‍മിനലിന്റെ അറ്റകുറ്റ പണികളും നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. ഒമാന്‍ എയര്‍ ജൂണ്‍ നാലിനും സലാം എയര്‍ ജൂണ്‍ പതിനാറിനും കുവൈത്തിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Summary

Relief for expatriates; More services from Kuwait International Airport from tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com