റിയാദ്: കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും അജ്ഞാതൻ തട്ടിയെടുത്ത സംഭവത്തിൽ നിയമ നടപടി ആരംഭിച്ചതായി റിയാദ് പൊലീസ്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
റിയാദിലെ ജനവാസ കേന്ദ്രത്തിൽ വച്ചാണ് സംഭവം നടന്നത്. നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് അക്രമി എത്തുകയും മാലിന്യം നിക്ഷേപിക്കുന്ന വീപ്പകൾ ഉപയോഗിച്ച് ഗതാഗസ തടസമുണ്ടാക്കുകയും ചെയ്തു. അതിനുശേഷം ഇരകൾ സഞ്ചരിച്ചിരുന്ന കാറിന് അരികിലെത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഈ സമയത്ത് കാറിൽ ഡ്രൈവറും മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നു. ഇവരോട് പുറത്തിറങ്ങാൻ പ്രതി ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരുടെയും ദേഹ പരിശോധന നടത്തുകയും പണമടങ്ങുന്ന പേഴ്സ് കൈക്കലാക്കി. വാഹനത്തിൽ പരിശോധന നടത്തി മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. അക്രമി ഉടൻ തന്നെ സംഭവസ്ഥലത്തു നിന്ന് കടന്നു കളഞ്ഞു.
ഈ സംഭവം തൊട്ട് അടുത്തുള്ള കെട്ടിടത്തിൽ നിന്ന് ഒരാൾ പകർത്തുകയും തുടർന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ വലിയ ചർച്ചയായി മാറിയതോടെയാണ് സംഭവത്തിൽ പൊലീസ് കേസ് എടുത്തത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കർശന നടപടികൾ സ്വീകരിക്കുമെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
