

റിയാദ്: ടാക്‌സി സേവനങ്ങൾ നൽകുന്ന വ്യക്തിഗത സർവീസ് പ്രൊവൈഡർമാരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സൗദി അറേബ്യ. ഇത് സംബന്ധിച്ച പുതിയ നിയമത്തിന് ജനറൽ അതോറിറ്റി ഫോർ ട്രാൻസ്‌പോർട്ട് (GAT) അംഗീകാരം നൽകി. ഇതിലൂടെ യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ സാധിക്കുമെന്ന് അതോറിറ്റി ചെയർമാൻ റുമൈഹ് അൽ-റുമൈഹ് വ്യക്തമാക്കി.
പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ ചെയ്യുന്നവർക്ക് 1,600 റിയാൽ വരെ പിഴ ചുമത്തുകയും നാട് കടത്തൽ വരെ ശിക്ഷയും ലഭിക്കാം. പ്രൊഫഷണൽ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുക, റദ്ദാക്കിയതോ കാലാവധി കഴിഞ്ഞതോ ആയ ലൈസൻസ് ഉപയോഗിക്കുക,അമിതമായി യാത്രക്കൂലി ഈടാക്കുക, ഔദ്യോഗിക യൂണിഫോം ധരിക്കാതിരിക്കുക, വാഹനത്തിന്റെയും ഡ്രൈവറുടെയും ശുചിത്വമില്ലായ്മ തുടങ്ങിയവ ഗുരുതരമായ ലംഘനങ്ങൾ ആയി കണക്കാകും.
നിയമ ലംഘനങ്ങൾക്ക് 50 മുതൽ 1,600 റിയാൽ വരെ പിഴ ചുമത്തും. തെറ്റ് വീണ്ടും ആവർത്തിച്ചാൽ പിഴ അഞ്ചിരട്ടിയാക്കും. വാഹനം കണ്ടുകെട്ടൽ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യൽ, പ്രവാസി ഡ്രൈവർമാരെ നാടുകടത്തൽ തുടങ്ങിയ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നാണ് നിയമത്തിൽ പറയുന്നത്.
തുടർച്ചയായി നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ച് പൂട്ടാനും കോടതി ഉത്തരവനുസരിച്ച് വാഹനങ്ങൾ മുഴുവൻ കണ്ടു കെട്ടാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
