'ഹബീബി കം ടു ദുബൈ'; മലയാളിയുടെ പരാതിയിൽ ഉടൻ നടപടി; ദുബൈ മികച്ചതായതിന്റെ പിന്നിലെ രഹസ്യമിതാണ് (വിഡിയോ)

ദുബൈയിൽ അധികാരികളെ വിവരമറിച്ചത് കൊണ്ട് റോഡ് ശരിയായി മറ്റു സ്ഥലങ്ങളിൽ ആയിരുന്നെങ്കിൽ വിഡിയോയിട്ട നിങ്ങളെ ശരിയാക്കിയേനെ എന്നാണ് മറ്റൊരാളുടെ അഭിപ്രായം.
Dubai police fines
Karaite Expat Safaan’s Video Helps RTA Dubai Fix Road Pothole in Karama@gamerrealtor.feb
Updated on
1 min read

ദുബൈ: എന്ത് കൊണ്ടാണ് ദുബൈ ഒരു മികച്ച നഗരമാണ് എന്ന് പറയുന്നതിന്റെ കൃത്യമായ ഉത്തരം ഭരണപരമായ മികവ് ആണ്. ജനങ്ങൾ ഒരു പ്രശ്‌നം ചൂണ്ടിക്കാണിച്ചാൽ അതിവേഗം അതിന് പരിഹാരം കണ്ടെത്താൻ അധികാരികൾ ശ്രമിക്കും. അത്തരത്തിൽ ഉള്ള ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

Dubai police fines
തീ അണയ്ക്കണോ? അതിനും ഡ്രോൺ റെഡി; ദുബൈ വീണ്ടും ഞെട്ടിക്കുന്നു (വിഡിയോ)

മലയാളിയായ സഫാൻ എന്ന പ്രവാസിയാണ് ഇത്തരത്തിലുള്ള ഒരു വിഡിയോ സാമൂഹിക മാധ്യമത്തിൽ പങ്ക് വെച്ചിരിക്കുന്നത്. കരാമയിലെ റോഡിൽ ചെറിയ ഒരു കുഴി ശ്രദ്ധയിൽ പെട്ട യുവാവ് ആ വിവരം റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി(RTA)യെ അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിക്കുന്നു. ദൃശ്യങ്ങളും സ്ഥലത്തിന്റെ വിവരങ്ങളുമടക്കം സഫാൻ അധികൃതർക്ക് നൽകുന്നു.

Dubai police fines
ദുബൈയിലെ ഫ്ലാറ്റുകൾക്കുള്ളിൽ പാമ്പുകൾ; മുൻകരുതൽ നടപടിയുമായി മുനിസിപ്പാലിറ്റി (വിഡിയോ)

പരാതി ശ്രദ്ധയിൽപ്പെട്ടെന്നും ഉടൻ നടപടി സ്വീകരിക്കാമെന്നും അധികൃതർ ഉറപ്പ് നൽകി. രണ്ട് ദിവസത്തിന് ശേഷം വീണ്ടും സ്ഥലത്ത് എത്തിയപ്പോൾ കുഴി മൂടുകയും റോഡ് പഴയ സ്ഥിതിയിൽ ആക്കുകയും ചെയ്തതായി സഫാൻ പങ്ക് വെച്ചിരിക്കുന്ന വിഡിയോയിൽ പറയുന്നു.

Dubai police fines
7500 തൊഴിൽ അവസരങ്ങൾ വരുന്നു; ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ ഉടൻ പ്രവർത്തനമാരംഭിക്കും

ഈ വിഡിയോയുടെ താഴെ നിരവധി കമന്റുകളിൽ ആണ് വന്നിരിക്കുന്നത്. ' മറ്റ് ചില സ്ഥലങ്ങളിൽ ആയിരുന്നു എങ്കിൽ അടുത്ത ഇലക്ഷൻ വരെ കാത്തിരിക്കേണ്ടി വന്നേനെ' എന്നാണ് അതിൽ ഒരു കമന്റ്.

ദുബൈയിൽ അധികാരികളെ വിവരമറിച്ചത് കൊണ്ട് റോഡ് ശരിയായി മറ്റു സ്ഥലങ്ങളിൽ ആയിരുന്നെങ്കിൽ വിഡിയോയിട്ട നിങ്ങളെ ശരിയാക്കിയേനെ എന്നാണ് മറ്റൊരാളുടെ അഭിപ്രായം.

ഈ മാതൃക നമ്മുടെ നാട്ടിലും പിന്തുടരണമെന്നാണ് മറ്റൊരാളുടെ കമന്റ്. എന്തായാലും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിട്ടുണ്ട്.

Summary

Gulf news: Karaite Expat Safaan’s Video Helps RTA Dubai Fix Road Pothole in Karama.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com