റിയാദ് : ഡ്രൈവറില്ലാ ടാക്സികളുടെ സേവനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച് സൗദി അറേബ്യ. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയും ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ബോർഡ് ചെയർമാനുമായ സാലിഹ് അൽ ജാസർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഊബർ, ഐഡ്രൈവ്, വീറൈഡ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഡ്രൈവറില്ലാ ടാക്സികൾ സർവീസ് നടത്തുന്നത്.
റിയാദിലെ 13 സ്റ്റേഷനുകളിൽ നിന്നും 7 പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഒരു വർഷത്തേക്കാണ് ഡ്രൈവറില്ലാ ടാക്സികൾ പരീക്ഷണയോട്ടം നടത്തുന്നത്. കിങ് ഖാലിദ് വിമാനത്താവളത്തിലെ 2, 5, ടെർമിനലുകൾ, റോഷൻ ബിസിനസ് പാർക്ക്, പ്രിൻസസ് നൂറ സർവകലാശാല, നോർത്തേൺ റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ വാഹനത്തിന്റെ സേവനം ലഭ്യമാണ്.
വാഹനത്തിന് പരമാവധി 100 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ കഴിയും. പരീക്ഷണ ഘട്ടത്തിൽ സുരക്ഷയ്ക്കും സഹായത്തിനുമായി ഓരോ വാഹനത്തിലും ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഉണ്ടാകും. വാഹനത്തിന്റെ പ്രവർത്തനം കൃത്യമായി നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ മാറ്റങ്ങൾ വരുത്താനും അധികൃതർ പദ്ധതിയിടുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates