ഇറങ്ങി ഓടാൻ വരട്ടെ, ഈ സൈറൺ അതിനുള്ളതല്ല; മുന്നറിയിപ്പുമായി സൗദി അറേബ്യ

രാജ്യത്തിന്റെ മുന്നറിയിപ്പ് സംവിധാനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ നൽകുന്ന ഔദ്യോഗിക അലേർട്ടുകളോട് പ്രതികരിക്കാനുള്ള പൊതുജനങ്ങളുടെ ശേഷി മനസിലാക്കാനുമാണ് ഈ പരീക്ഷണം.
Saudi Civil Defense
Saudi Civil Defense Siren Test on November 3spa/x
Updated on
1 min read

റിയാദ്: സൗദി അറേബ്യയിലെ പ്രധാന ഇടങ്ങളിൽ സൈറൺ ടെസ്റ്റ് നടത്തുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. നവംബർ 3 ന് ആകും സൈറൺ മുഴുങ്ങുക. ആളുകൾ പേടിക്കേണ്ട സാഹചര്യമില്ലെന്നും അടിയന്തര ഘട്ടങ്ങളിൽ എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായി ആണ് സൈറൺ ടെസ്റ്റ് നടത്തുന്നത് എന്നും അധികൃതർ വ്യക്തമാക്കി.

Saudi Civil Defense
സൗദി-പാക് കരാർ; ആക്രമണങ്ങളെ ഒന്നിച്ച് എതിർക്കാനുള്ള നീക്കം; പരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ; ഇന്ത്യയെ ലക്ഷ്യം വെച്ചല്ലെന്ന് സൗദി

ഉച്ചയ്ക്ക് 1:15 ന് നടക്കുന്ന എമർജൻസി സൈറൺ ശബ്ദം മുഴങ്ങുക. റിയാദ് മേഖലയിലെ ദിരിയ, അൽ ഖർജ്, അൽ ദിലം ഗവർണറേറ്റുകളിലും, തബൂക്ക് മേഖലയിലെ ഗവർണറേറ്റുകളിലും, മക്ക മേഖലയിലെ ജിദ്ദ, തൂവാൽ ഗവർണറേറ്റുകളിലുമാണ് സൈറൺ ശബ്ദം കേൾക്കാൻ കഴിയും.

Saudi Civil Defense
പൊലീസ് വാഹനത്തിന്റെ സൈറൺ അനുകരിച്ച് പക്ഷികൾ; ഉടനെ അറസ്റ്റ് ചെയ്യണമെന്ന് സോഷ്യൽമീഡിയ

രാജ്യത്തിന്റെ മുന്നറിയിപ്പ് സംവിധാനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ നൽകുന്ന ഔദ്യോഗിക അലേർട്ടുകളോട് പ്രതികരിക്കാനുള്ള പൊതുജനങ്ങളുടെ ശേഷി മനസിലാക്കാനുമാണ് ഈ പരീക്ഷണം. സൈറൺ കേൾക്കുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Saudi Civil Defense
ഇ​റാ​ന്റെ മിസൈൽ ആക്രമണം തകർത്തത് എങ്ങനെ?; അന്ന് രാത്രിയിൽ ഖത്തർ നടത്തിയ സൈനീക നീക്കത്തിന്‍റെ ദൃശ്യങ്ങൾ കാണാം

അടിയന്തര ഘട്ടങ്ങളിൽ സർക്കാർ അയക്കുന്ന പ്രത്യക സന്ദേശങ്ങളും പരിശോധനയുടെ ഭാഗമായി ജനങ്ങളിലേക്ക് എത്തും. സെല്ലുലാർ ബ്രോഡ്‌കാസ്റ്റ് സേവനം ഉപയോഗിച്ച് ആണ് ഈ സന്ദേശങ്ങൾ ജനങ്ങളുടെ ഫോമിലേക്ക് എത്തുന്നത്. സന്ദേശമെത്തുന്ന സമയത്ത് പ്രത്യേക ട്യൂൺ മൊബൈലിൽ നിന്ന് കേൾക്കുമെന്നും സിവിൽ ഡിഫൻസ് അധികൃതർ വ്യക്തമാക്കി.

Summary

Gulf news: Saudi Civil Defense to Conduct Siren Test in Riyadh Mecca and Tabuk on November 3.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com