റിയാദ്: ജീവനക്കാർക്ക് ഹെൽത്ത് ഇൻഷുറൻസ് ഏർപ്പെടുത്താത്ത തൊഴിലുടമകൾക്കെതിരെ കടുത്ത നടപടിയുമായി സൗദി അറേബ്യ. നിയമം ലംഘിച്ച 140 കമ്പനികൾക്ക് പിഴ ചുമത്തിയതായി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു. ഇൻഷുറൻസ് നിയമങ്ങളിൽ വീഴ്ച വരുത്തിയതിന് ഈ വർഷം മൂന്നാം പാദത്തിൽ ആകെ 82.8 കോടി റിയാൽ ആണ് വിവിധ കമ്പനികൾക്ക് പിഴ ചുമത്തിയത്.
സ്വകാര്യമേഖലയിലെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിർബന്ധിത ഹെൽത്ത് ഇൻഷുറൻസ് പരീരക്ഷ ഉറപ്പാക്കണം. പോളിസി നിരക്കുകൾ കമ്പനികൾ കൃത്യമായി അടയ്ക്കണം. ഇതിൽ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് കമ്പനികൾക്ക് എതിരെ നടപടി സ്വീകരിച്ചത്.
ആർട്ടിക്കിൾ 14 പ്രകാരം ഇത്തരം നിയമലംഘനങ്ങൾക്ക് ഒരു തൊഴിലാളിയുടെ ഒരു വർഷത്തെ ഇൻഷുറൻസ് പ്രീമിയം തുകയാണ് പിഴ ആയി ഈടാക്കുന്നത്.
ഇൻഷുറൻസ് നിയമങ്ങൾ സ്ഥിരമായി ലംഘിക്കുന്ന തൊഴിലുടമയ്ക്ക് സ്ഥിരമായോ താൽക്കാലികമായോ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്താം. ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പരീക്ഷ നൽകുന്നുണ്ടെന്ന് കമ്പനികൾ ഉറപ്പാക്കണം.
ഇൻഷുറൻസ് നിയമങ്ങൾ കമ്പനികൾ പാലിക്കുന്നുണ്ടോ എന്ന് അറിയാൻ തുടർന്നും പരിശോധനകൾ നടത്തുമെന്ന് കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് വക്താവ് ഇമാൻ അൽ തുറൈഖി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates