വ്യാജ രസീത് നൽകി വാഹനം തട്ടിയെടുക്കാൻ ശ്രമം; സംഘത്തെ മണിക്കൂറുകൾ കൊണ്ട് പിടികൂടി ഷാർജ പൊലീസ്

മണിക്കൂറുകൾക്ക് ശേഷം വാഹനഉടമയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതായി കാണിച്ചു കൊണ്ട് ഒരു ബാങ്ക് രസീത് അയച്ചു നൽകി. എന്നാൽ പണം അക്കൗണ്ടിൽ ക്രെഡിറ്റ് ആയില്ല എന്ന് ഉടമ തട്ടിപ്പ് സംഘത്തെ അറിയിച്ചു.
Sharjah Police
Sharjah Police Nab Gang for Vehicle Fraud in 12 Hours @ShjPolice
Updated on
1 min read

ഷാർജ: വ്യാജ പണിമിടപാട് രസീത് നൽകി വാഹനത്തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടി ഷാർജ പൊലീസ്. ഏഷ്യൻ സ്വദേശികളടങ്ങിയ സംഘത്തെയാണ് പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയത്. ഓൺലൈൻ വഴി പണമിടപാടുകൾ നടത്തുമ്പോൾ അക്കൗണ്ടിൽ പണം, വന്നെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ സാധനങ്ങൾ കൈമാറാൻ പാടുള്ളൂ എന്ന് അധികൃതർ ഓർമ്മപ്പെടുത്തി.

Sharjah Police
ട്രാഫിക് പിഴ അടച്ചില്ല; 28 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലീസ്

ഓൺലൈൻ വഴി വാഹനം വിൽപ്പനയ്ക്ക് വെച്ച ഒരാളെ തട്ടിപ്പ് സംഘം ബന്ധപ്പെട്ടു. വാഹനത്തിന് മികച്ച വില നൽകാമെന്ന് പറയുകയും അക്കൗണ്ട് നമ്പർ ആവശ്യപ്പെടുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷം വാഹനഉടമയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതായി കാണിച്ചു കൊണ്ട് ഒരു ബാങ്ക് രസീത് അയച്ചു നൽകി. എന്നാൽ പണം അക്കൗണ്ടിൽ ക്രെഡിറ്റ് ആയില്ല എന്ന് ഉടമ തട്ടിപ്പ് സംഘത്തെ അറിയിച്ചു.

Sharjah Police
സ്കൂൾ ബസുകളിൽ മാതാപിതാക്കൾ കയറരുത്; കർശന നിർദേശവുമായി യുഎഇ അധികൃതർ

പണം അക്കൗണ്ടിലേക്ക് ഇട്ടിട്ടുണ്ട് എന്നും ബാങ്ക് സെർവറിന്റെ പ്രശ്‌നമാകും പണം ക്രെഡിറ്റ് അകാൻ വൈകുന്നത് എന്നും തട്ടിപ്പ് സംഘം ഉടമയോട് പറഞ്ഞു. കൂടുതൽ വിശ്വാസം വരാനായി പണം ക്രെഡിറ്റ് ആയ ശേഷം ഉടമസ്ഥാവകാശം മാറ്റി തന്നാൽ മതി എന്നും സംഘം വാഹന ഉടമയോട് പറഞ്ഞു. ഒടുവിൽ വാഹനം നേരിൽ കാണാൻ ഒരു ലൊക്കേഷനിലേക്ക് എത്തിക്കണമെന്ന് സംഘം അവശ്യപ്പെട്ടു.

Sharjah Police
നടപ്പാതയിലൂടെ വാഹനമോടിച്ചയാളെ പിടികൂടി ഷാർജ പൊലീസ്

പറഞ്ഞ സ്ഥലത്ത് വാഹനവുമായി എത്തിയപ്പോൾ ഉടൻ തന്നെ സംഘത്തിലെ അംഗങ്ങൾ ചേർന്ന് ഉടമയെ മർദിച്ചു അവശനാക്കിയ ശേഷം വാഹനവുമായി കടന്നു കളഞ്ഞു. ഇവർ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നശിപ്പിക്കുകയും,കേടുപാടുകൾ വരുത്തുകയും ചെയ്തു. തട്ടിപ്പിനിരയായി എന്ന് മനസിലാക്കിയ ഉടമ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഴുവൻ പ്രതികളെയും പിടികൂടിയതായി ഷാർജ പൊലീസ് അറിയിച്ചു.

Summary

Gulf news: Sharjah Police Arrest Asian Gang for Vehicle Fraud Using Fake Receipts Within 12 Hours.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com