ഷാർജ: വേനൽക്കാലത്ത് റോഡപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ നീക്കവുമായി ഷാർജ പൊലീസ്. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുമായി സഹകരിച്ച് സൗജന്യമായി വാഹനം പരിശോധിച്ച് നൽകുന്ന പദ്ധതി അധികൃതർ ആരംഭിച്ചു.
"ആക്സിഡന്റ്-ഫ്രീ സമ്മർ' എന്ന പേരിലാണ് പുതിയ ക്യാമ്പയിനിന് പൊലീസ് തുടക്കമിട്ടിരിക്കുന്നത്. ഇനോക് ഗ്രൂപ്പിലെ (തസ്ജീൽ) ഓട്ടോപ്രോയും ഷാർജ പൊലീസും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഷാർജയിലെ തസ്ജീൽ സെന്ററുകളിൽ വാഹനവുമായി എത്തിയാൽ സൗജന്യമായി പരിശോധനകൾ നടത്താം. ടയറിന്റ പ്രഷർ മുതൽ കണ്ടീഷൻ വരെയും, എൻജിൻ ബെൽറ്റ്, എയർ കണ്ടീഷനിങ് സംവിധാനം, ഫിൽട്ടറുകൾ, ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലൈറ്റുകൾ, ബാറ്ററി, കൂളിങ് ഹോസുകൾ, ഫ്ലൂയിഡ് ലെവലുകൾ (എൻജിൻ ഓയിൽ, കൂളന്റ് തുടങ്ങിയവ) ഉൾപ്പെടെ പരിശോധിക്കും.
ടയർ പരിശോധനകൾ നടത്താതെ വാഹനമോടിക്കുന്നതിലൂടെ അപകടമുണ്ടാകുന്നത് വർധിക്കുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. യാത്രയ്ക്ക് മുൻപ് ഡ്രൈവർമാർ വാഹനത്തിന്റെ ടയർ പ്രഷർ പരിശോധിക്കണം. കാലാവധി കഴിഞ്ഞതോ,പൊട്ടലുകളോ കേടുപാടുകളോ ഉണ്ടായ ടയറുകൾ മാറ്റിയ ശേഷം മാത്രമേ യാത്ര നടത്താൻ പാടുള്ളൂ എന്നും ഷാർജ പൊലീസ് അറിയിച്ചു. തസ്ജീൽ സെന്ററുകളിൽ ലഭിക്കുന്ന ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഷാർജ പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates