ഗൾഫിൽ ഇന്ത്യക്കാർക്ക് ജോലി കിട്ടുന്നത് എന്ത് കൊണ്ട് ?

അത് കൊണ്ടാണ് പല തൊഴിലാളികളും ജോബ് ഓഫർ സ്വീകരിക്കാൻ മടി കാണിക്കുന്നത്. ഇത്രയും വലിയ ശമ്പളം നൽകി തൊഴിലാളികളെ ജോലിക്കായി തെരഞ്ഞെടുക്കാൻ പല കമ്പനികൾക്കും സാധിക്കാറില്ല.
employees in Gulf wearing uniform and safety helmets
Why do Indians get jobs in the Gulf? special arrangement
Updated on
1 min read

ദുബൈ: യു എ ഇയിലെ കമ്പനികൾ ജോലിക്കായി പുതിയ ആളുകളെ തെരഞ്ഞെടുക്കുമ്പോൾ രണ്ട് പ്രശ്നങ്ങളാണ് പ്രധാനമായും നേരിടുന്നത്. പ്രതീക്ഷിക്കുന്ന ശമ്പളം, മുൻപരിചയം ഈ രണ്ട് കാര്യങ്ങളാണ് കമ്പനികൾക്ക് തലവേദന സൃഷ്ടിക്കുന്നത്. അടുത്തിടെ ഗൾഫ് രാജ്യങ്ങൾ നടത്തിയ സർവേയിൽ ഇന്റർവ്യൂവിൽ പങ്കെടുത്ത 38 ശതമാനം ആളുകളും ജോലി വേണ്ടെന്ന് വെച്ചത് അവർ പ്രതീക്ഷിച്ച ശമ്പളം ലഭിക്കാത്തത് കൊണ്ടാണ്.

employees in Gulf wearing uniform and safety helmets
ഈ ഒരു നിയമം അറിഞ്ഞിരുന്നാൽ 400 ദിർഹം പിഴ നൽകേണ്ട; 2 സെക്കന്റ് നിയമം എന്നാൽ എന്ത്?

താരതമ്യേന കുറഞ്ഞ ശമ്പളത്തിന് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുക അത്ര എളുപ്പമല്ല. കുട്ടികളുടെ സ്കൂൾ ഫീസ്, വീട് വാടക, മറ്റു ചെലവുകൾ കൂടി കൂട്ടുമ്പോൾ ഉയർന്ന ശമ്പളം തന്നെ ലഭിച്ചാൽ മാത്രമേ ഇവിടെ ജീവിക്കാൻ കഴിയുകയുള്ളു. അത് കൊണ്ടാണ് പല തൊഴിലാളികളും ജോബ് ഓഫർ സ്വീകരിക്കാൻ മടി കാണിക്കുന്നത്. ഇത്രയും വലിയ ശമ്പളം നൽകി തൊഴിലാളികളെ ജോലിക്കായി തെരഞ്ഞെടുക്കാൻ പല കമ്പനികൾക്കും സാധിക്കാറില്ല.

employees in Gulf wearing uniform and safety helmets
218 കോടി രൂപയുടെ വജ്രം തട്ടിയെടുത്തു; മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി ദുബൈ പൊലീസ്(വിഡിയോ)

മറ്റൊരു പ്രശ്നം മുൻപരിചയമുള്ള ജീവനക്കാരെ ലഭിക്കുക എന്നുള്ളതാണ്. പല കമ്പനികൾക്കും അവരുടെ ഒഴിവുള്ള തസ്തികകൾ വളരെ വേഗം നിയമനം നടത്തേണ്ടി വരും. ആ സമയത്ത് മുൻപരിചയമുള്ള ജീവനക്കാരെ ലഭിക്കാതെ വരുന്നത് വലിയ പ്രതിസന്ധി ആണ് കമ്പനികൾക്ക് സൃഷ്ടിക്കുന്നത്. കഴിവും, മുൻപരിചയവുമുള്ള ജീവനക്കാർ ആവശ്യപ്പെടുന്നത് കമ്പനികളുടെ ബജറ്റിൽ കൂടുതലുള്ള ശമ്പളം ആയിരിക്കും. ഇത് പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.

employees in Gulf wearing uniform and safety helmets
1400 വർഷം പഴക്കമുള്ള കുരിശിന്റെ രൂപം അബുദാബിയിൽ കണ്ടെത്തി (വിഡിയോ)

എന്ത് കൊണ്ട് ഇന്ത്യക്കാർ ?

ഇന്ത്യക്കാർക്ക് പുറമെ, അറബ്‌, ഇന്ത്യൻ, ഫിലിപ്പീനിയൻ പൗരന്മാരെയാണ് കമ്പനികൾ പ്രധാനമായും ജോലിക്കായി തെരഞ്ഞെടുക്കുന്നത്. ഇതിന് പിന്നിൽ ചില പ്രത്യേക കാരണങ്ങൾ ഉണ്ട്‌. ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുടെ ജനസംഖ്യയിലും ഉപഭോക്താക്കളുടെ കണക്കിലും മുന്നിലുള്ള ഈ രാജ്യത്തിൽ നിന്നുള്ള ആളുകളാണ്. അത് കൊണ്ട് തന്നെ ആളുകൾക്ക് ജോലി നൽകുമ്പോൾ ജനസംഖ്യാപരമായ ഈ ഘടകം കമ്പനികൾ പരിഗണിക്കും.

employees in Gulf wearing uniform and safety helmets
സിനിമയെ വെല്ലുന്ന രംഗം; തീ പിടിച്ച വാഹനം പെട്രോൾ പമ്പിൽ നിന്ന് സാഹസികമായി പുറത്തെത്തിച്ചു സൗദി യുവാവ് (വിഡിയോ)

മുൻപരിചയം, വളരെ വേഗം പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ്, സാംസ്‌കാരികമായ ബന്ധം ഇതൊക്കെ ആണ് ഇന്ത്യൻ പൗരന്മാരെ മികച്ചതാക്കുന്നത്. ഇത് മാത്രവുമല്ല ഗൾഫ് മേഖലയ്ക്ക് അനുയോജ്യമായ പ്രാദേശിക അവബോധം, മികച്ച സാങ്കേതിക അറിവ്, മികച്ച സേവന മികവ് ഈ മൂന്ന് ഘടകങ്ങളും ഈ രാജ്യത്തിൽ നിന്നുള്ളവർക്ക് ഉണ്ട്. അത് കമ്പനികളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാണ്. അത് കൊണ്ടാണ് അറബ്‌, ഇന്ത്യൻ,ഫിലിപ്പീനോസ് പൗരന്മാരെ കമ്പനികൾ പ്രധാനമായും ജോലിക്കായി നിയോഗിക്കുന്നത്.

Summary

Gulf news: Why do Indians get jobs in the Gulf countries?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com