ബിഗ് ടിക്കറ്റില്‍ ഇത്തവണ മൂന്ന് മലയാളികള്‍ക്ക് ഭാഗ്യം

Three Malayalis are lucky this time in the Big Ticket
ബിഗ് ടിക്കറ്റ്-Big Ticketഎക്‌സ്
Edited By:
Updated on
1 min read

അബുദാബി: ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ രണ്ടാമത് പ്രതിവാര ഇ-നറുക്കെടുപ്പില്‍ ഇന്ത്യക്കാര്‍ക്കും ബംഗ്ലാദേശ് സ്വദേശിക്കും നേട്ടം. നറുക്കെടുപ്പില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള നാലംഗ സംഘത്തിന് ഭാഗ്യം തുണച്ചു. ഒരു ലക്ഷം ദിര്‍ഹം (ഏകദേശം 25 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) സമ്മാനത്തുകയാണ് ഇവര്‍ വീതിച്ചെടുക്കുക. മലയാളികളായ ഗിരീഷ്‌കുമാര്‍ പറയന്‍താഴത്ത്, ഹെല്‍വിന്‍ ആന്റണി, ഷോണി ജോര്‍ജ് എന്നിവരും ബംഗ്ലാദേശ് സ്വദേശി നന്തു ഡേയ്ക്കുമാണ് ഭാഗ്യം തുണച്ചത്.

2003 മുതല്‍ ദുബായില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായ ഗിരീഷ്‌കുമാറിന് ഇത് അപ്രതീക്ഷിത സമ്മാനമാണ്. നാട്ടിലുള്ള കുടുംബത്തിന് വേണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷമായി 50 പേരടങ്ങുന്ന വലിയൊരു സുഹൃദ്‌സംഘത്തിനൊപ്പമാണ് ഗിരീഷ്‌കുമാര്‍ ബിഗ് ടിക്കറ്റ് എടുത്തിരുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി സ്വന്തമായി ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷിക്കുന്ന തൃശൂര്‍ സ്വദേശി ഹെല്‍വിന്‍ ആന്റണിക്ക് ഒടുവില്‍ കാത്തിരുന്ന ഭാഗ്യം കൈവന്നു. അജ്മാനില്‍ മാനേജറായി ജോലി ചെയ്യുകയാണ് ഈ 55-കാരന്‍.

Three Malayalis are lucky this time in the Big Ticket
ഗതാഗതം, തൊഴില്‍ മേഖലകളില്‍ മാറ്റം; ജൂണ്‍ 1 മുതല്‍ യുഎഇയില്‍ ആറ് മാറ്റങ്ങള്‍

കഴിഞ്ഞ 10 വര്‍ഷമായി യുഎഇയിലുള്ള ആലപ്പുഴ സ്വദേശിയും അക്കൗണ്ടന്റുമായ ഷോണി ജോര്‍ജ് ആറ് സുഹൃത്തുക്കളോടൊപ്പമാണ് ടിക്കറ്റെടുത്തത്.ലഭിച്ച തുക സുഹൃത്തുക്കളുമായി പങ്കിട്ട ശേഷം തന്റെ വിഹിതം കൊണ്ട് കുടുംബത്തിന് പ്രത്യേക സമ്മാനം വാങ്ങാനാണ് ഷോണിയുടെ തീരുമാനം.

കഴിഞ്ഞ 42 വര്‍ഷമായി ഫുജൈറയില്‍ മാനേജറായി ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശിയായ നന്തു ഡേ (60) ആണ് നാലാമത്തെ വിജയി. കഴിഞ്ഞ നാല് വര്‍ഷമായി ഒറ്റയ്ക്ക് ടിക്കറ്റെടുക്കുന്ന നന്തുവിന് ഈ വിജയം വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. സമ്മാനത്തുക ഉപയോഗിച്ച് കൂടുതല്‍ ടിക്കറ്റുകള്‍ എടുത്ത് വലിയ സമ്മാനത്തിനായി ശ്രമിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

Summary

Three Malayalis are lucky this time in the Big Ticket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com