ഗതാഗതം, തൊഴില്‍ മേഖലകളില്‍ മാറ്റം; ജൂണ്‍ 1 മുതല്‍ യുഎഇയില്‍ ആറ് മാറ്റങ്ങള്‍

Legal age changed, higher Dubai parking fees: 6 changes in UAE from June 1
പ്രതീകാത്മക ചിത്രം
Edited By:
Updated on
2 min read

അബുദാബി: ജൂണ്‍ 1 മുതല്‍ യുഎഇയില്‍ ആറ് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. നിയമങ്ങള്‍ മുതല്‍ സേവനങ്ങള്‍ വരെ സുപ്രധാന നീക്കങ്ങള്‍ യുഎഇയിലെ താമസക്കാര്‍ക്ക് പ്രതീക്ഷിക്കാം. ഗതാഗതം മുതല്‍ തൊഴില്‍ മേഖല വരെ താമസക്കാരുടെ ദൈനംദിന ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന നിരവധി മാറ്റങ്ങളുമുണ്ട്.

1.പ്രായപൂര്‍ത്തി പരിധി 21ല്‍നിന്ന് 18 വയസായി കുറച്ചു

യുഎഇയില്‍ നിയമപരമായ പ്രായപൂര്‍ത്തി പരിധി 21ല്‍നിന്ന് 18 വയസായി കുറച്ച നിയമം ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ മുതിര്‍ന്ന പൗരന്മാര്‍ക്കു ലഭിക്കുന്ന എല്ലാ നിയമപരമായ അവകാശങ്ങളും അധികാരങ്ങളും 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും ലഭിക്കും. യുവാക്കള്‍ക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും സാമ്പത്തിക ഇടപാടുകള്‍ നടത്താനും പുതിയ മാറ്റം കരുത്തേകും.

കരാറുകള്‍ നല്‍കുക, ആസ്തികള്‍ കൈകാര്യം ചെയ്യുകയും വിനിയോഗിക്കുകയും ചെയ്യുക, വ്യവഹാരം നടത്തുകയോ കേസെടുക്കുകയോ ചെയ്യുക, സ്വന്തമായി സാമ്പത്തിക നിയമപരമായ തീരുമാനങ്ങള്‍ എടുക്കുക. എന്നീ അവകാശങ്ങളെല്ലാം 18 തികഞ്ഞവര്‍ക്ക് ലഭിക്കും

2. പാര്‍ക്കിങ് ഫീസ് വര്‍ധിക്കും

ജൂണ്‍ 1 മുതല്‍, എല്ലാ പാര്‍ക്കിങ് സേവനങ്ങള്‍ക്കും 5 ശതമാനം വാറ്റ് ബാധകമാക്കുമെന്ന് യുഎഇയിലെ ഏറ്റവും വലിയ പാര്‍ക്കിങ് ഓപറേറ്റര്‍മാരായ പാര്‍ക്കിന്‍ പ്രഖ്യാപിച്ചു. ഇതില്‍ ഓണ്‍-സ്ട്രീറ്റ്, ഓഫ്-സ്ട്രീറ്റ് പാര്‍ക്കിങ്, സീസണല്‍ കാര്‍ഡുകള്‍, പെര്‍മിറ്റുകള്‍, റിസര്‍വേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

3. സ്വകാര്യ മേഖലയ്ക്കുള്ള പുതിയ വേതന സംരക്ഷണ നിയമം

കഴിഞ്ഞ മാസത്തെ ശമ്പളം ഓരോ ഗ്രിഗോറിയന്‍ മാസത്തിന്റെയും ആദ്യ ദിവസം നല്‍കണമെന്നാണ് പുതിയ നിയമം വ്യവസ്ഥ. ഒന്നാം തീയതിക്ക് ശേഷം വേതനം നല്‍കുന്നത് ലേറ്റ് പേയ്മെന്റായി കണക്കാക്കും.

മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കമ്പനികളും അംഗീകൃത വേതന സംരക്ഷണ സംവിധാനത്തിലൂടെയോ മന്ത്രാലയം അംഗീകരിച്ച മറ്റ് പേയ്മെന്റ് ചാനലുകളിലൂടെയോ വേതനം വിതരണം ചെയ്യണം. തൊഴിലുടമകള്‍ രേഖകളിലൂടെയും ഡാറ്റകളിലൂടെയും ശമ്പള പേയ്മെന്റുകള്‍ സ്ഥിരീകരിക്കണം. യുഎഇയിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാര്‍ക്ക് നല്‍കേണ്ട മൊത്തം വേതനത്തിന്റെ 85 ശതമാനമെങ്കിലും സമയപരിധിക്കുള്ളില്‍ അടച്ചാല്‍ നിയമങ്ങള്‍ പാലിക്കുന്നതായി കണക്കാക്കും.

Legal age changed, higher Dubai parking fees: 6 changes in UAE from June 1
കുവൈത്തിൽ നിന്ന് 'മിന്നൽ' വേഗത്തിൽ സൗദിയിലെത്താം; അതിവേഗ റെയിൽപാതയ്ക്ക് അംഗീകാരം

4. സാലിക് ടോള്‍ ഫീസ് വര്‍ദ്ധിക്കും

ജൂണ്‍ 1 മുതല്‍ സാലിക് ടോള്‍ താരിഫുകളിലും ടാഗ് ആക്ടിവേഷന്‍ ഫീസിലും താമസക്കാര്‍ക്ക് അഞ്ച് ശതമാനം വാറ്റ് അടയ്‌ക്കേണ്ടിവരും. ദുബായില്‍ ലിസ്റ്റുചെയ്തിരിക്കുന്ന കമ്പനി അടിസ്ഥാന താരിഫ് ഘടന മാറ്റമില്ലാതെ തുടരുമെന്നും എഫ്ടിഎയുടെ പേരില്‍ ശേഖരിക്കുന്ന ഒരു പാസ്-ത്രൂ ഇനമാണ് വാറ്റ് എന്നും സ്ഥിരീകരിച്ചു.

5. അല്‍ഹിന്ദ് ഓഫീസുകള്‍ സ്ഥാപിക്കും

യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കായി 16 പുതിയ പാസ്‌പോര്‍ട്ട് കേന്ദ്രങ്ങള്‍ ആരംഭിക്കും. പാസ്‌പോര്‍ട്ട്, വിസ സേവനങ്ങള്‍ ഇനി കൂടുതല്‍ വേഗത്തിലും സുതാര്യമായും ലഭ്യമാകും. യുഎഇയിലുടനീളം 16 പുതിയ ഇന്ത്യന്‍ കോണ്‍സുലര്‍ സര്‍വീസ് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നു. ജൂലൈ ഒന്നു മുതല്‍ പുതിയ കേന്ദ്രങ്ങള്‍ യുഎഇയില്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകും. പുതിയ കരാര്‍ ലഭിച്ച പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി കരാര്‍ ഒപ്പിട്ടു.

ജൂലൈ 1 ന് മാത്രമേ സേവനങ്ങള്‍ ആരംഭിക്കൂവെങ്കിലും ജൂണ്‍ 15 ഓടെ എല്ലാ ഓഫീസുകളും പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് അല്‍ഹിന്ദ് പ്രതീക്ഷിക്കുന്നതായി ഗ്രൂപ്പിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പാസ്പോര്‍ട്ട്, വിസ പ്രോസസ്സിങ്, ഒസിഐ കാര്‍ഡ് സേവനങ്ങള്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ (പിസിസി), സറണ്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ (എസ്സി), ഗ്ലോബല്‍ എന്‍ട്രി പ്രോഗ്രാം (ജിഇപി) വെരിഫിക്കേഷന്‍, അപ്പോസ്റ്റില്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, മറ്റ് കോണ്‍സുലാര്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ 16 കേന്ദ്രങ്ങള്‍ നല്‍കും.

Legal age changed, higher Dubai parking fees: 6 changes in UAE from June 1
സ്വര്‍ണവിലയില്‍ ഇടിവ്, വാങ്ങാന്‍ നല്ല സമയം, പ്രവാസികള്‍ക്ക് സുവര്‍ണ്ണാവസരം

6. ദുബായ് പാര്‍ക്കിങ് മീറ്ററുകളിലെ പണമടയ്ക്കല്‍ നിര്‍ത്തലാക്കും

ജൂണ്‍ 1 മുതല്‍ ദുബൈയുടെ പാര്‍ക്കിങ് മീറ്ററുകളില്‍ പണം നല്‍കുന്നത് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കും. എന്നിരുന്നാലും, നോള്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് പാര്‍ക്കിങ് ടിക്കറ്റുകള്‍ക്ക് പണമടയ്ക്കാന്‍ കഴിയും.

ഡിജിറ്റല്‍ മാറ്റത്തിനനുസരിച്ച് പാര്‍ക്കിന്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. ടെക്സ്റ്റ് അധിഷ്ഠിത പാര്‍ക്കിങ് പേയ്മെന്റുകള്‍ക്ക് ബാധകമായ അധിക എസ്എംഎസ് ചാര്‍ജുകള്‍ ഒഴിവാക്കാനും ആപ്പ് ഉപയോക്താക്കളെ സഹായിക്കും. പാര്‍ക്കിങ് ചാര്‍ജുകള്‍ അടയ്ക്കുന്നവര്‍ക്ക് ദുബായ് നൗ, ആര്‍ടിഎ ആപ്പ് എന്നിവയിലൂടെയും അടക്കാം.

Summary

Legal age changed, higher Dubai parking fees: 6 changes in UAE from June 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com