സർക്കാർ സേവനങ്ങൾ നടപ്പാക്കാനും എഐ, രണ്ട് വർഷത്തിനുള്ളിൽ സേവനങ്ങളുടെ 50% നിർമ്മിത ബുദ്ധിയിലേക്ക് മാറ്റും; പ്രഖ്യാപനവുമായി യുഎഇ

പുതിയ ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായാണ് ഈ പ്രധാന മാറ്റം പ്രഖ്യാപിച്ചത്.
Sheikh Mohammed bin Rashid Al Maktoum announcing UAE AI plan for government services and operations
Vice President and Prime Minister of the UAE and Ruler of Dubai,Sheikh Mohammed bin Rashid Al Maktoum announces UAE’s plan to integrate AI into government services and operations.WAM.ae
Updated on
1 min read

ദുബൈ: രണ്ട് വർഷത്തിനുള്ള യുഎഇയിലെ സർക്കാർ മേഖലകളിലെ പകുതി സേവനങ്ങളും പ്രവർത്തനങ്ങളും നിർമ്മിത ബുദ്ധിയിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് സർക്കാർ തലത്തിൽ നടപ്പിലാക്കാൻ പോകുന്ന ഈ പ്രധാന മാറ്റം പ്രഖ്യാപിച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് ഈ പ്രഖ്യാപനം.

രണ്ട് വർഷത്തിനുള്ളിൽ യുഎഇ സർക്കാർ സേവനങ്ങളുടെ 50 ശതമാനവും എഐ സംവിധാനങ്ങളിലേക്ക് മാറ്റുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.

Sheikh Mohammed bin Rashid Al Maktoum announcing UAE AI plan for government services and operations
‘പ്രൗഡ് ഓഫ് യുഎഇ’, ലിമിറ്റഡ് എഡിഷൻ സ്വർണ്ണ, വെള്ളി നാണയങ്ങൾ പുറത്തിറക്കി എമിറേറ്റ്സ് മിന്റിങ് ഫാക്ടറി

സ്വതന്ത്രമായി ചുമതലകൾ നിർവഹിക്കാനും പ്രക്രിയകൾ കൈകാര്യം ചെയ്യാനും തീരുമാനമെടുക്കലിനെ പിന്തുണയ്ക്കാനും പ്രാപ്തിയുള്ള 'ഏജന്റിക് എഐ' മോഡലുകൾ സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യുഎഇയെ മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

ആധുനിക എഐ സംവിധാനങ്ങൾക്ക് മാറ്റങ്ങൾ നിരീക്ഷിക്കാനും, വിശകലനം നൽകാനും, ശുപാർശകൾ നൽകാനും, മനുഷ്യ ഇടപെടലുകളില്ലാതെ പ്രവർത്തനങ്ങളുടെ ക്രമമനുസരിച്ച് നടപ്പിലാക്കാനും കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ എക്സിക്യൂട്ടീവ് പങ്കാളിയായി ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നും, സേവനങ്ങൾ മെച്ചപ്പെടുത്തുമെന്നും, തത്സമയ വിലയിരുത്തലും ഒപ്റ്റിമൈസേഷനും പ്രാപ്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Sheikh Mohammed bin Rashid Al Maktoum announcing UAE AI plan for government services and operations
3,400 കോടി ദിർഹത്തിന്റെ പദ്ധതി, 42 കിലോമീറ്റർ ദൂരം; ദുബായ് മെട്രോയുടെ ഗോൾഡ് ലൈൻ പദ്ധതി പ്രഖ്യാപിച്ചു

മന്ത്രിമാർ, ഡയറക്ടർ ജനറൽമാർ, ഫെഡറൽ സ്ഥാപനങ്ങൾ എന്നിവർക്ക് പരിവർത്തനത്തിനൊപ്പം നീങ്ങാനുള്ള കഴിവ്, പുതിയ മാനദണ്ഡങ്ങൾ എത്ര വേഗത്തിൽ നടപ്പിലാക്കുന്നു, സർക്കാർ പ്രവർത്തനങ്ങൾ പുനർനിർമ്മിക്കുന്നതിന് നിർമ്മിത ബുദ്ധി സംവിധാനങ്ങൾ എത്ര വേഗത്തിൽ സ്വീകരിക്കുന്നു എന്നിവ അടിസ്ഥാനമാക്കിയായിരിക്കും അടുത്ത രണ്ട് വർഷത്തിനുള്ളിൽ അവരെ വിലയിരുത്തുകയെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

ഏറ്റവും വലിയ ഗവൺമെന്റ് പരിവർത്തന പദ്ധതികളിൽ ഒന്നായി വിശേഷിപ്പിച്ചു കൊണ്ട് ഇതിന് മുന്നോട്ട് നയിക്കാൻ ജീവനക്കാരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ, എല്ലാ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്കും നിർമ്മിത ബുദ്ധിയിൽ വൈദഗ്ദ്ധ്യം വികസിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഈ സംരംഭത്തിന്റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കും. യുഎഇ കാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് അൽ ഗെർഗാവിയുടെ നേതൃത്വത്തിൽ ഇതിനായി ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചിട്ടുണ്ട്.

Summary

Gulf News: UAE will transition 50% of its government services to artificial intelligence within two years, announced Sheikh Mohammed bin Rashid Al Maktoum.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com