കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ വില്‍ക്കരുത്, വ്യാജ പരസ്യങ്ങള്‍ക്ക് വിലക്ക്; യുഎഇയില്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ

uae
uae
Edited By:
Updated on
1 min read

ദുബൈ: വ്യാജവും ഗുണനിലവാരമില്ലാത്തതുമായ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നത് തടയാന്‍ കര്‍ശന നടപടികളുമായി യുഎഇ അധികൃതര്‍. കാലാവധി കഴിഞ്ഞതും കേടുവന്നതുമായ സാധനങ്ങള്‍ വില്‍ക്കുന്നതും വ്യാജ പരസ്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ വഞ്ചിക്കുന്നതും ഒഴിവാക്കാനാണ് നീക്കം. ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

uae
പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് കാഴ്ച മറച്ചു, കാര്‍ തലകീഴായി മറിഞ്ഞു; സൗദിയില്‍ മലയാളികളായ അമ്മയും മകളും മരിച്ചു

വിശ്വാസ്യതയുള്ള കടകളില്‍ നിന്നും അംഗീകൃത ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും മാത്രമേ സാധനങ്ങള്‍ വാങ്ങാവൂ. ലൈസന്‍സില്ലാത്ത സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയുള്ള കച്ചവടങ്ങളില്‍ കുടുങ്ങരുത്. സാധനങ്ങള്‍ വാങ്ങുമ്പോള്‍ അവയുടെ വിവരങ്ങള്‍, നിര്‍മിച്ച രാജ്യം, കാലാവധി തീരുന്ന തീയതി എന്നിവ കൃത്യമായി പരിശോധിക്കണം. ഒപ്പം വാങ്ങിയതിന്റെ ബില്ലും വാറന്റി കാര്‍ഡും സുരക്ഷിതമായി സൂക്ഷിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. സംശയകരമായ രീതിയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതോ വ്യാജ പരസ്യങ്ങള്‍ നല്‍കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി അധികൃതരെ വിവരമറിയിക്കണം.

വാണിജ്യ തട്ടിപ്പുകള്‍ തടയുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിയമപരിഷ്‌കാരങ്ങളാണ് രാജ്യത്ത് നടപ്പാക്കിയിട്ടുള്ളത്. 2023 ലെ 42-ാം നമ്പര്‍ ഫെഡറല്‍ നിയമപ്രകാരം വ്യാജവും സുരക്ഷിതമല്ലാത്തതുമായ സാധനങ്ങള്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും കടുത്ത ശിക്ഷാര്‍ഹമായ കുറ്റമാണ്.

വ്യാജസാധനങ്ങള്‍ ഇറക്കുമതി ചെയ്യുക, സൂക്ഷിക്കുക, കടത്തുക, വ്യാജ വിവരങ്ങള്‍ നല്‍കി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുക എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരും. ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയില്‍ നടക്കുന്ന ഇത്തരം തട്ടിപ്പുകള്‍ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്നതിനാലാണ് നടപടികള്‍ കര്‍ശനമാക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവോ 5000 ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

Summary

UAE counterfeit goods law now imposes severe penalties, including up to two years in prison and a fine of 1 million dirhams

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com