

ദുബൈ: യു എ ഇയിൽ രജിസ്റ്റർ ചെയ്ത വ്യാജസ്ഥാപനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന നടത്തി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. അന്വേഷണത്തിൽ 1300 ലേറെ വ്യാജ കമ്പനികൾ കണ്ടെത്തി. ഈ സ്ഥാപനങ്ങളിൽ 2 ജീവനക്കാർ വരെ ഉണ്ടെന്നാണ് രേഖകളിൽ പറയുന്നത്. എന്നാൽ ജീവനക്കാർക്ക് ജോലിയില്ലാതെ തുടരുകയാണെന്ന് കണ്ടെത്തിയാതായും മന്ത്രാലയം അറിയിച്ചു.
1800 ഉടമകളുടെ പേരിലാണ് ഇത്രയും സ്ഥാപനങ്ങൾ ആരംഭിച്ചിരിക്കുന്നത്. രജിസ്‌ട്രേഷൻ രേഖകളിൽ പറയുന്നത് പോലെയുള്ള ഒരു പ്രവർത്തനവും ഈ കമ്പനികളിൽ നടക്കുന്നില്ല. അനധികൃതമായി ആളുകളെ രാജ്യത്തേക്ക് എത്തിക്കാൻ വേണ്ടി ഓരോ കമ്പനികളുടെ പേരിലും വ്യാജമായി തൊഴിൽ വിസ നിർമ്മിച്ചിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി എന്നാണ് റിപ്പോർട്ടുകൾ.
വ്യാജമെന്ന് കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. ഈ കമ്പനികൾക്ക് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്നതിന് മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി. നിയമങ്ങൾ ലംഘിച്ച കമ്പനികൾക്ക് 3.4 കോടി ദിർഹത്തിലധികം പിഴ ചുമത്തുകയും ചെയ്തു. സ്ഥാപനത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വർക്ക് പെർമിറ്റുകളും താൽക്കാലികമായി റദ്ദാക്കിയതായും അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates