നിങ്ങൾക്ക് ശമ്പളം കിട്ടിയില്ലേ?, വഴിയുണ്ട് സർക്കാർ വാങ്ങിത്തരും: അതും രഹസ്യമായി; പുതിയ പദ്ധതിയുമായി യു എ ഇ

പരാതി ലഭിച്ചാൽ കമ്പനിയുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട രേഖകൾ അധികൃതർ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും. വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നതോടെ ആരാണ് പരാതി നൽകിയത് എന്ന് ഒരിക്കലും തൊഴിൽ ഉടമയ്ക്ക് അറിയാൻ കഴിയില്ല
My Salary Complaint
UAE introduces a new mechanism to address workers' salary-related complaints.CHAT GPT/AI
Updated on
2 min read

ദുബൈ: നിങ്ങൾക്ക് തൊഴിൽ ഉടമ ശമ്പളം തരുന്നുണ്ടോ? അല്ലെങ്കിൽ കരാർ പ്രകാരമുള്ള ശമ്പളം തരുന്നത് വൈകുന്നുണ്ടോ? ശമ്പളം ചോദിച്ചാൽ ഒരു പക്ഷെ ജോലി പോകുമോ എന്ന ആശങ്ക നിങ്ങൾക്ക് ഉണ്ടോ? എങ്കിൽ ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് യു എ ഇ സർക്കാർ.

My Salary Complaint
ആകാശത്തെ കരുത്തുറ്റ പോരാളി ആരാണ് ?; വ്യോമ സേനകളുടെ കരുത്തിൽ പാകിസ്ഥാൻ ഏഴാമത്,; ഇന്ത്യയുടെ സ്ഥാനം അറിയാം

ശമ്പളവുമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുമുള്ള പരാതികൾ രഹസ്യമായി സർക്കാരിനെ അറിയിക്കാനായി ഒരു പുതിയ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുകയാണ് യു എ ഇയിലെ മാനവ വിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം. ‘മൈ സാലറി കംപ്ലയിന്റ് ' എന്നാണ് ഈ പദ്ധതിയുടെ പേര്. ശമ്പളവുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ പരാതികൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ ആപ്പിലൂടെയോ സർക്കാരിനെ അറിയിക്കാം. ഇതിനായി ‘മൈ സാലറി കംപ്ലയിന്റ് ' എന്നൊരു പ്രത്യേക സൗകര്യം വെബ്സൈറ്റിലും,ആപ്പിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ കയറിയ ശേഷം ആവശ്യമായ രേഖകൾ ഉൾപ്പെടുത്തി പരാതി നൽകുക. നിങ്ങളുടെ പേര് വിവരങ്ങളും പരാതിയും വളരെ രഹസ്യമായി സർക്കാർ സൂക്ഷിക്കും.

My Salary Complaint
ഇനി മുതൽ ഒടിപി ഇല്ല, ബാങ്കിങ് മേഖലയിൽ നിർണ്ണായക മാറ്റവുമായി യു എ ഇ

പരാതി ലഭിച്ചാൽ കമ്പനിയുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട രേഖകൾ അധികൃതർ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും. വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നതോടെ ആരാണ് പരാതി നൽകിയത് എന്ന് ഒരിക്കലും തൊഴിൽ ഉടമയ്ക്ക് അറിയാൻ കഴിയില്ല. ഈ സേവനം നിങ്ങൾക്ക് ലഭിക്കണമെങ്കിൽ കാലാവധി കഴിയാത്ത എമിറേറ്റ്സ് ഐഡി, തൊഴിൽ കാർഡ് എന്നിവ ഉണ്ടാകണം. നിങ്ങളുടെ പേരിൽ ഏതെങ്കിലും തൊഴിൽ സംബന്ധമായ കേസ് കോടതിയിൽ ഉണ്ടെങ്കിൽ ഈ സേവനം ഉപയോഗിക്കാൻ കഴിയില്ല.

My Salary Complaint
യു എ ഇയിൽ പൊതുമാപ്പ് അവസരം ഉപയോഗിക്കാത്തവർക്ക് 'മുട്ടൻ പണി' വരുന്നു

എങ്ങനെ പരാതി നൽകാം?

മാനവ വിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലോ,ആപ്പിലോ കയറിയ ശേഷം ‘മൈ സാലറി കംപ്ലയിന്റ് ' എന്ന സെക്ഷനിൽ പാസ്പോർട്ട് നമ്പർ, പേര്, രാജ്യം, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ നൽകിയ ശേഷം പരാതി നൽകുക. ശമ്പളം ലഭിക്കാത്തതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, സ്ക്രീൻഷോട്ടുകൾ, തൊഴിൽ കരാർ,ശമ്പളവുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് അല്ലെങ്കിൽ ഇമെയിൽ സംഭാഷണങ്ങൾ എന്നിവ പരാതിയിൽ ഉൾപ്പെടുത്താം.

വെബ് സൈറ്റ് വഴിയാണ് പരാതി നൽകുന്നത് എങ്കിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സ്ഥിരീകരിക്കാൻ ഒറ്റത്തവണ പാസ് വേഡ് (ഒ റ്റി പി )ഒരു എസ് എം എസ് സന്ദേശമായോ അല്ലെങ്കിൽ ഇ-മെയിലായോ നിങ്ങൾക്ക് ലഭിക്കും. ഇത് നൽകിയാൽ പരാതി സർക്കാർ സ്വീകരിക്കും. മന്ത്രാലയത്തിന്റെ ആപ്പ് ഉപയോഗിക്കുന്നവർക്ക് ഒറ്റത്തവണ പാസ് വേഡ് ആവശ്യമില്ല. തുടർന്ന്, സർക്കാർ നിങ്ങളുടെ പരാതി പരിശോധിക്കും.

My Salary Complaint
വംശീയ ആക്രമണം: അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ നഗ്നനാക്കി മര്‍ദിച്ചു, ഗുരുതര പരിക്ക്

പരാതിയിൽ ശരിയാണെന്ന് ബോധ്യപ്പെട്ടാൽ കേസ് ലേബർ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറും. അവർ നിങ്ങളുടെ പേര് പരാമർശിക്കാതെ തൊഴിലുടമയെ സന്ദർശിച്ച പ്രശ്നം പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും. പരാതി പരിഹരിച്ചാൽ എസ് എം എസ് വഴി അറിയിപ്പ് ലഭിക്കും. ഇതിനായി സാധാരണ 14 ദിവസം വേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി. നിങ്ങളുടെ പരാതിയുടെ തൽസ്ഥിതി അറിയാൻ മന്ത്രാലയത്തിന്റെ ആപ്പ്,
വെബ്സൈറ്റ് എന്നിവ സന്ദർശിക്കുകയോ അല്ലെങ്കിൽ 600590000 എന്ന നമ്പറിലൂടെ വാട്സ്ആപ്പ് സന്ദേശം അയച്ചോ 80084 എന്ന നമ്പറിൽ വിളിച്ചോ വിവരം തേടാം.

Summary

Gulf news: UAE introduces a new mechanism to address workers' salary-related complaints.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com