

ദുബൈ: യുഎഇയിലെ താമസക്കാർക്ക് 10 കോടി ദിർഹം മൂല്യമുള്ള ഗ്രാൻഡ് പ്രൈസും മറ്റ് നിരവധി ക്യാഷ് പ്രൈസുകളും വാഗ്ദാനം ചെയ്യുന്ന യുഎഇ ലോട്ടറി, പുതിയൊരു നറുക്കെടുപ്പ് ആരംഭിച്ചു.
യുഎഇ ലോട്ടറി പിക്ക് 4 എന്ന പേരിൽ ഒരു പുതിയ പ്രതിദിന നറുക്കെടുപ്പ് അവതരിപ്പിച്ചു, ഇത് താമസക്കാർക്ക് അഞ്ച് ദിർഹം വിലയുള്ള ടിക്കറ്റുകൾക്ക് 25,000 ദിർഹം വരെ നേടാൻ അവസരം നൽകുന്നു.
പേര് സൂചിപ്പിക്കുന്നത് പോലെ, ഇതിൽ പങ്കെടുക്കുന്നവർ നാല് നമ്പറുകൾ തെരഞ്ഞെടുക്കണം, നറുക്കെടുപ്പിൽ എക്‌സാക്ട്, എനി. രണ്ട് തരം ഗെയിമുകൾ ഇതിൽ ഉൾപ്പെടുന്നു. -
'പിക്ക് 4' എന്ന പുതിയ നറുക്കെടുപ്പ് ആരംഭിച്ചത് പിക്ക് 3 എന്ന ഗെയിമിന് ലഭിച്ച മികച്ച സ്വീകരണത്തിന് ശേഷമാണ്. ഇതിൽ പങ്കെടുക്കുന്നവർ 2,500 ദിർഹം വരെ നേടാൻ മൂന്ന് നമ്പറുകൾ തിരഞ്ഞെടുക്കേണ്ട സമാനമായ ഒരു ദൈനംദിന നറുക്കെടുപ്പായിരുന്നു ഇത്.
എല്ലാ ദിവസവും രാത്രി 9.30 ന് ഈ നറുക്കെടുപ്പ് നടക്കും. ഓരോ ദിവസത്തെയും ടിക്കറ്റ് വിൽപ്പന നറുക്കെടുപ്പിന് രണ്ട് മിനിറ്റ് മുമ്പ് (രാത്രി 9.28 ന്) അവസാനിക്കും. നിലവിലെ നറുക്കെടുപ്പ് അവസാനിച്ച ഉടൻ തന്നെ അടുത്ത ദിവസത്തെ നറുക്കെടുപ്പിനുള്ള വിൽപ്പന ആരംഭിക്കും.
തെരഞ്ഞെടുക്കുന്ന കളിയുടെ തരം അനുസരിച്ച് സമ്മാനങ്ങൾ വ്യത്യാസപ്പെടും. 'കൃത്യമായ' (എക്സാറ്റ്) നറുക്കെടുപ്പ് എന്നാൽ തെരഞ്ഞെടുത്ത നമ്പറുകൾ വിജയിക്കുന്ന നമ്പറുകളുമായി അവ നറുക്കെടുക്കുന്ന കൃത്യമായ ക്രമത്തിൽ പൊരുത്തപ്പെടണം എന്നാണ്. ഇതിൽ വിജയിക്കുന്നവർക്ക് 25,000 ദിർഹം നേടാം.
എക്സാറ്റ്: നിങ്ങൾ തെരഞ്ഞെടുത്ത നമ്പറുകൾ വിജയിച്ച നമ്പറുകളുമായി അവ നറുക്കെടുക്കുന്ന കൃത്യമായ ക്രമത്തിൽ വരണം. ഉദാഹരണത്തിന്, നിങ്ങൾ 2-3-4-5 തെരഞ്ഞെടുക്കുകയും നറുക്കെടുപ്പിന്റെ ഫലം 2-3-4-5 ആണെങ്കിൽ, നിങ്ങൾ വിജയിക്കും.
സമ്മാനം 25,000 ദിർഹം
'ഏതെങ്കിലും' (എനി) എന്ന ഗെയിമിൽ പങ്കെടുക്കുന്നവർ ഏത് ക്രമത്തിലും വിജയിക്കുന്ന നമ്പറുകൾ പൊരുത്തപ്പെടുത്തിക്കൊണ്ട് സമ്മാനങ്ങൾ നേടാൻ അനുവദിക്കുന്നു. ഈ വിഭാഗത്തിൽ മൂന്ന് മൂന്ന് തരത്തിലുള്ള നറുക്കെടുപ്പുകളുണ്ട്:
എനി 4: മൂന്ന് സമാന സംഖ്യകളും ഒരു വ്യത്യസ്ത സംഖ്യയും ഉള്ള നാല് സംഖ്യകൾ ഏത് ക്രമത്തിലും വരണം. ഉദാഹരണത്തിന്, നിങ്ങൾ 3-3-3-5 തെരഞ്ഞെടുത്തു എന്ന് കരുതുക നറുക്കെടുപ്പിന്റെ ഫലം 3353, 3533, 3335, അല്ലെങ്കിൽ 5333 എന്നിങ്ങനെ ഏതെങ്കിലും ക്രമത്തിൽ ഈ നമ്പരുകൾ വന്നാൽ, നിങ്ങൾ വിജയിക്കും.
സമ്മാനം: 6,000 ദിർഹം.
എനി 6: നാല് സംഖ്യകൾ സമാനമാകണം, പക്ഷേ സെറ്റിൽ രണ്ട് ജോഡി സമാന സംഖ്യകൾ ഏത് ക്രമത്തിലായാലും ഉണ്ടാകണം. അടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ 2-2-3-3 തിരഞ്ഞെടുക്കുകയും നറുക്കെടുപ്പിന്റെ ഫലം 3322, 2233, 3232, 2323, 2332 അല്ലെങ്കിൽ 3223 പോലെ നമ്പരുകൾ സമാനമായി വരണം.
സമ്മാനം:4,000 ദിർഹം.
എനി 12: സെറ്റിൽ രണ്ട് സമാന സംഖ്യകളും രണ്ട് വ്യത്യസ്ത സംഖ്യകളും ഏത് ക്രമത്തിലും ഉൾപ്പെടുന്ന നാല് സംഖ്യകൾ ഒരു പോലെ വരണം. ഉദാഹരണത്തിന്, നിങ്ങൾ 4-4-1-2 തെരഞ്ഞെടുക്കുകയും നറുക്കെടുപ്പിന്റെ ഫലം 1442, 2144, അല്ലെങ്കിൽ 4214 പോലുള്ള നിങ്ങളുടെ തിരഞ്ഞെടുത്ത സംഖ്യകളുടെ ഏതെങ്കിലും ക്രമത്തിൽ വന്നാൽ, നിങ്ങൾ വിജയിക്കും.
സമ്മാനം: 2,000 ദിർഹം.
എനി 24: നാല് നമ്പരുകളും വ്യത്യസ്തമായിരിക്കുകയും ഏത് ക്രമത്തിലും പൊരുത്തപ്പെടുത്തുക. ഉദാഹരണത്തിന്, നിങ്ങൾ 5-6-7-8 തെരഞ്ഞെടുത്തു. നറുക്കെടുപ്പിന്റെ ഫലം 5678, 8765, അല്ലെങ്കിൽ 7586 പോലുള്ള നിങ്ങൾ എടുത്ത നമ്പരുകളുടെ ക്രമമാണെങ്കിലും , നിങ്ങൾ വിജയിക്കും.
സമ്മാനം: 1,000 ദിർഹം.
എന്നീ മാനദണ്ഡങ്ങളിലാണ് മത്സരവിജയികളെ നിർണ്ണയിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates