ദുബൈ: അധികം വൈകാതെ ഊബർ ആപ്പ് വഴി എയർ ടാക്സികൾ ബുക്ക് ചെയ്യാൻ ദുബൈ നിവാസികൾക്ക് കഴിഞ്ഞേക്കും, പതിവ് ഗതാഗത സംവിധാനങ്ങൾക്ക് ഒപ്പം ഇലക്ട്രിക് എയർ ടാക്സിയിലുള്ള ആകാശ യാത്രകളും ആപ്പിൽ ലഭ്യമാകും.
യാത്രക്കാർക്ക് അവരുടെ ആപ്പിലെ സെർച്ച് ബാറിൽ ലക്ഷ്യസ്ഥാനം നൽകിയാൽ നിലവിലുള്ള റൈഡ് ചോയ്‌സുകൾക്കൊപ്പം എയർ ടാക്സി ഓപ്ഷൻ ദൃശ്യമാകും. ഒരൊറ്റ ടാപ്പിലൂടെ, പ്രീമിയം കാർ പിക്കപ്പ്, ഫ്ലൈറ്റ്, അവസാന ഡ്രോപ്പ്-ഓഫ് എന്നിവയുൾപ്പെടെ യാത്രയുടെ എല്ലാ സാദ്ധ്യതകളും ഇതിൽ കാണാനാകും. ഇതുവഴി എയർ ടാക്സി ബുക്ക് ചെയ്യാം.
നാല് യാത്രക്കാർക്ക് വരെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ഇലക്ട്രിക് എയർ ടാക്സി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സർട്ടിഫൈഡ് കൊമേഴ്‌സ്യൽ പൈലറ്റായിരിക്കും ഇത് പറത്തുക. സുഖപ്രദമായ ഇരിപ്പിടങ്ങളും വലിയ ജനാലകളും ഉള്ള ക്യാബിനിൽ ഓരോ സീറ്റിൽ ഇരുന്നും നഗരത്തിലെ കാഴ്ചകൾ കാണാനാകും.
ആറ് ടിൽറ്റിങ് പ്രൊപ്പല്ലറുകൾ ഉപയോഗിച്ചാണ് വിമാനം മുന്നോട്ട് പറക്കുന്നതിന് മുമ്പ് മുകളിലേക്ക് പറന്നുയരുന്നത്. മണിക്കൂറിൽ 200 മൈൽ വരെ വേഗതയിൽ സഞ്ചരിക്കാൻ ഇതിന് കഴിയും, ഒറ്റ ചാർജിൽ 100 മൈൽ വരെ ദൂരം സഞ്ചരിക്കാൻ ഇതിന് കഴിയുമെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
നഗര പരിതസ്ഥിതികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ വിമാനത്തിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഒന്നിലധികം തലങ്ങളിലുള്ള സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്, നഗരത്തിലെ അന്തരീക്ഷ ശബ്ദങ്ങളിൽ നിന്നുള്ള ബഹളമായ അന്തരീക്ഷം ഒഴിവാക്കുന്നതിനുള്ള എന്നാൽ ശബ്ദവിന്യാസത്തിന് തടസ്സമുണ്ടാക്കാത്തവിധം രൂപകൽപ്പന ചെയ്‌ത ശബ്ദവിന്യസ സംവിധാനവും ഇതിലുണ്ടാകും.
നഗരങ്ങളിലേക്ക് മൾട്ടി-മോഡൽ ഗതാഗതം കൊണ്ടുവരാനുള്ള ശ്രമങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇത്. ഇതിലെ ആദ്യ യാത്രാ വിമാനങ്ങൾ ഈ വർഷം അവസാനം ദുബൈയിൽ സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ദൈനംദിന ഗതാഗത സംവിധാനങ്ങളുമായി എയർ മൊബിലിറ്റി സംയോജിപ്പിക്കുക, ഒറ്റ ബുക്കിങ് സംവിധാനത്തിലൂടെ യാത്രക്കാർക്ക് കര, വ്യോമ സഞ്ചാര സൗകര്യം ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളെ തുടർന്നാണ് ഈ സംവിധാനം നടപ്പാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates