ഡ്രൈവറില്ലാ ടാക്‌സിയില്‍ കയറാം; ദുബൈയില്‍ സേവനം യൂബര്‍ ആപ്പിലും

uber taxi app
uber taxi app
Edited By:
Updated on
1 min read

ദുബൈ: ഇനി ദുബൈയില്‍ ഡ്രൈവറില്ലാ ടാക്സിയില്‍ യൂബര്‍ ആപ്പില്‍ ബുക്ക് ചെയ്യാം. ബൈഡുവിന്റെ പൂര്‍ണ്ണമായും ഡ്രൈവറില്ലാ അപ്പോളോ ഗോ വാഹനങ്ങള്‍ യൂബര്‍ പ്ലാറ്റ്ഫോമില്‍ ബുക്ക് ചെയ്യാമെന്ന് യൂബര്‍ ടെക്നോളജീസ് അറിയിച്ചു. യൂബര്‍ എക്സ്, യൂബര്‍ കംഫേര്‍ട്ട് ബുക്ക് ചെയ്യുന്നവര്‍ക്കാണ് അപ്പോളോ ഗോ വാഹനങ്ങര്‍ ലഭിക്കുക.

യൂബര്‍ ആപ്പില്‍ 'ഓട്ടോണമസ്' ഓപ്ഷന്‍ നേരിട്ട് നല്‍കാനും കഴിയും. തുടക്കത്തില്‍ ഉമ്മു സുഖീമിലെയും ജുമൈറയിലെയും തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് പൂര്‍ണ സേവനം ലഭിക്കുക. ഭാവിയില്‍ കൂടുതല്‍ ഇടങ്ങളില്‍ കൊണ്ടുവരും.

uber taxi app
അറിയിപ്പുകള്‍ ഇല്ല, നിശബ്ദമാകാന്‍ റിയാദ് വിമാനത്താവളം; 'സൈലന്റ് എയര്‍പോര്‍ട്ട്' പദ്ധതിക്ക് തുടക്കം

പൂര്‍ണമായും ഡ്രൈവറില്ലാ സേവനത്തിന് രൂപകല്‍പ്പന ചെയ്ത ഇലക്ട്രിക് റോബോടാക്സിയായ അപ്പോളോ ഗോയുടെ ആറാം തലമുറ ആര്‍ടി6 ആണ് സേവനത്തിന് ഉപയോഗിക്കുക. മൂന്ന് യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാം. ചുറ്റുപാടിനെക്കുറിച്ചുള്ള സമഗ്ര ധാരണക്കും തത്സമയ ഓണ്‍ബോര്‍ഡ് ഡാറ്റ പ്രോസസ്സിംഗിനുമായി 30-ലധികം സെന്‍സറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതുവരെ, ദുബൈ ടാക്സി കമ്പനിയുമായി സഹകരിച്ച് അപ്പോളോ ഗോ ആപ്പ് വഴിയായിരുന്നു സേവനം നല്‍കിയിരുന്നത്. ഓപ്പറേറ്ററായി പ്രവര്‍ത്തിക്കുന്ന ന്യൂ ഹൊറൈസണ്‍ ലക്ഷ്വറി ട്രാന്‍സ്‌പോര്‍ട്ടുമായി സഹകരിച്ചാണ് യൂബര്‍ സേവനം.

uber taxi app
ഗള്‍ഫ് മലയാളികള്‍ക്ക് ഓണം 'കളറാക്കാം'; കടല്‍ കടക്കുന്നത് ടണ്‍ കണക്കിന് പച്ചക്കറികള്‍
uber taxi app
ഇടനിലക്കാരുടെ നമ്പറുകള്‍ വേണ്ട; വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ വന്‍മാറ്റങ്ങളുമായി ഒമാന്‍ എയര്‍
Summary

Uber launches Baidu's driverless Apollo Go taxis in Dubai

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com