ദുബൈ: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് ശേഷമാണ് ഉയരം കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഹോട്ടൽ, ദുബൈയിൽ ഉദ്ഘാടനം ചെയ്യുന്നത്.
നിലവിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടലുകളിലൊന്നായ ഗെവോരയും ദുബൈയിലാണ്. അതിനെയും മറികടന്നാണ് സിയെൽ ഉയർന്നുപൊങ്ങുന്നത്.
സിയെൽ ദുബൈ മറീന ഹോട്ടൽ, നവംബറിൽ ഉദ്ഘാടനം ചെയ്യും.
ആകാശത്തോളം ഉയർന്നുപൊങ്ങിയ ഈ ഹോട്ടലിനിട്ട പേരും അതാണ്.ഫ്രഞ്ചിൽ സിയെൽ എന്നാൽ ആകാശം എന്നാണ് അർത്ഥം.
പ്രശസ്തമായ ഇന്റഗ്രേറ്റഡ് ഡിസൈൻ സ്ഥാപനമായ നോർ ആണ് ഈ ഹോട്ടൽ രൂപകൽപ്പന ചെയ്തത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ ഹോട്ടലിലാണ് ലോകത്തെ ഏറ്റവും ഉയരമുള്ള ഇൻഫിനിറ്റി പൂളും സ്ഥിതി ചെയ്യുന്നത്. ലെവൽ 76 ലെ ടാറ്റു സ്കൈ പൂൾ, 81 ലെ ടാറ്റു സ്കൈ ലോഞ്ച് എന്നിവ 360 ഡിഗ്രി കാഴ്ചകളാകും നൽകുക.
377 മീറ്റർ ഉയരമുള്ള ഈ ഹോട്ടലിനുള്ളത്. 82 നിലകളിലായി, 1,004 മുറികൾ സീൽ ദുബൈ മറീനയിൽ ഉണ്ട്. എട്ട് ഡൈനിങ് ഇടങ്ങളുണ്ട്.
ഇവിടുത്തെ മുറികളിലെ ജനാലകൾ തറയിൽ നിന്ന് സീലിങ് വരെ ഉയരമുള്ളവയാണ്. ഇതിനാൽ മുറിക്കുള്ളിൽ നിന്നുകൊണ്ട് ദുബൈയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള വിശാലമായ കാഴ്ച ലഭിക്കും.
പാം ജുമൈറ, അപ്‌ടൗൺ ദുബൈ, ജെബിആർ ബീച്ച്ഫ്രണ്ട്, ബ്ലൂവാട്ടേഴ്‌സ് എന്നീ പ്രദേശങ്ങളോട് ചേർന്നാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.
നിലവിൽ ഏറ്റവും ഉയരമുള്ള ഹോട്ടലായ ഗെവോരയുടെ ഉയരം 356 മീറ്ററാണ്.പെന്റ്ഹൗസ്,സ്യൂട്ട് റൂമുകൾ, ഡീലക്സ് റൂമുകൾ ഉൾപ്പടെ 505 മുറികളും അഞ്ച് ഡൈനിങ് ഇടങ്ങളുമാണ് ഈ ഹോട്ടലിലുള്ളത്. അതിനേക്കാൾ 21 മീറ്റർ ഉയരം കൂടുതലാണ് സിയെൽ ദുബൈ മറീനയ്ക്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
